India
സിആര്‍പിഎഫ് ക്യാമ്പില്‍ സൈനികര്‍ തമ്മില്‍ വെടിവെപ്പ്: നാല് ജവാന്മാർ കൊല്ലപ്പെട്ടു
India

സിആര്‍പിഎഫ് ക്യാമ്പില്‍ സൈനികര്‍ തമ്മില്‍ വെടിവെപ്പ്: നാല് ജവാന്മാർ കൊല്ലപ്പെട്ടു

Web Desk
|
8 Nov 2021 2:55 AM GMT

സൈനികർ തമ്മിലുളള വാക്കുതർക്കമാണ് വെടിവെപ്പിൽ കലാശിച്ചത്.

ഛത്തീസ്ഗഡിലെ സുക്മയിൽ സിആര്‍പിഎഫ് ക്യാമ്പിൽ സൈനികര്‍ തമ്മില്‍ വെടിവെപ്പ്. നാല് ജവാന്മാർ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരിക്കേറ്റു. സൈനികർ തമ്മിലുളള വാക്കുതർക്കമാണ് വെടിവെപ്പിൽ കലാശിച്ചത്.

ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം. രണ്ട് സൈനികര്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിലേക്ക് കൂടുതല്‍ സൈനികര്‍ ഇടപെടുകയായിരുന്നു. അതിനിടെയാണ് വെടിവെപ്പുണ്ടായത്.

പരിക്കേറ്റവരെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില ഗുരുതരമാണ്. സംഭവത്തില്‍ സൈന്യം അന്വേഷണം പ്രഖ്യാപിച്ചു.

Related Tags :
Similar Posts