ജി 20 ഉച്ചകോടി: ചൈനീസ് പ്രസിഡന്റിനെതിരെ പ്രതിഷേധം ഉണ്ടാകുമെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ്
|ടിബറ്റൻ സ്വദേശികളുടെ പ്രതിഷേധമുണ്ടാവാനാണ് സാധ്യത എന്നും ഇന്റലിജൻസ് അറിയിച്ചു.
ഡൽഹി: ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാനെത്തുന്ന ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങിനെതിരെ പ്രതിഷേധം ഉണ്ടായേക്കുമെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ്. ടിബറ്റൻ സ്വദേശികളുടെ പ്രതിഷേധമുണ്ടാവാനാണ് സാധ്യത എന്നും ഇന്റലിജൻസ് അറിയിച്ചു. പ്രതിഷേധക്കാരെ നേരിടാൻ പൊലീസ് സുരക്ഷാ ശക്തമാക്കിയിട്ടുണ്ട്. അതിനിടെ ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തിയ ചൈനയുടെ മാപ്പിനു പിന്നാലെ അതിർത്തിക്കടുത്ത നിർമാണങ്ങളും കേന്ദ്രത്തിനെ പ്രതിരോധത്തിലാക്കുന്നുണ്ട്.
ഷി ജിൻപിങിനെ കൂടാതെ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയ്ക്ക് എതിരെയും പ്രതിഷേധം ഉണ്ടാവുമെന്ന മുന്നറിയിപ്പുണ്ട്. പ്രതിഷേധക്കാർ തങ്ങളെ പൊലീസുകാർക്ക് മാറ്റാൻ കഴിയാത്ത തരത്തിൽ തൂണിൽ ചങ്ങലയിൽ ബന്ധിച്ച രീതിയുളള പ്രതിഷേധം നടത്താനാണ് സാധ്യത എന്ന് ഇന്റലിജൻസ് അറിയിക്കുന്നു. ഇതിൻ പശ്ചാത്തലത്തിൽ പ്രതിഷേധക്കാരെ നേരിടാൻ പോലീസിന് കൂടുതൽ ഉപകരണങ്ങൾ നൽകും. ജി20 വേദികളിലെ മുൻകാല പ്രതിഷേധങ്ങളുടെ മാതൃകകൾ ഇൻ്റലിജൻസ് സമർപ്പിച്ചു.