India
തിരംഗ റാലിയിലേക്ക് പശു ഓടിക്കയറി; ഗുജറാത്ത് മുൻ ഉപമുഖ്യമന്ത്രിക്ക് പരിക്ക്
India

തിരംഗ റാലിയിലേക്ക് പശു ഓടിക്കയറി; ഗുജറാത്ത് മുൻ ഉപമുഖ്യമന്ത്രിക്ക് പരിക്ക്

Web Desk
|
14 Aug 2022 2:04 AM GMT

മെഹ്‌സാന ജില്ലയിലെ റാലിക്കിടെയാണ് പശുവിന്റെ ആക്രമണം. മുൻ ഉപമുഖ്യമന്ത്രി നിതിൻ പട്ടേലിനാണ് പരിക്കേറ്റത്.

അഹമ്മദാബാദ്: ഗുജറാത്തിൽ ബിജെപി സംഘടിപ്പിച്ച തിരംഗ യാത്രയിലേക്ക് ഓടിക്കയറിയ പശു മുൻ ഉപമുഖ്യമന്ത്രിയെ ആക്രമിച്ചു. മെഹ്‌സാന ജില്ലയിൽ നടന്ന പരിപാടിക്കിടെയാണ് പശുവിന്റെ ആക്രമണമുണ്ടായത്. പരിക്കേറ്റ മുൻ ഉപമുഖ്യമന്ത്രി നിതിൻ പട്ടേലിനെ അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

റാലിക്കിടെ തെരുവ് പശു ആൾക്കൂട്ടത്തിനിടയിലേക്ക് കുതിച്ചെത്തുകയായിരുന്നു. പശുവിന്റെ ആക്രമണത്തിൽ നിതിൻ പട്ടേൽ അടക്കം അഞ്ചുപേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. നിതിൻ പട്ടേലിന്റെ കാലിനാണ് പരിക്കേറ്റത്. റാലി നഗരത്തിലെ പച്ചക്കറി മാർക്കറ്റിന് സമീപമെത്തിയപ്പോഴാണ് പശു റാലിയിലേക്ക് ഓടിക്കയറി നിതിൻ പട്ടേൽ അടക്കമുള്ളവരെ ഇടിച്ചുവീഴ്ത്തിയത്.

തന്റെ കാലിന് പൊട്ടലുണ്ടെന്നും അടുത്ത 20-25 ദിവസം വിശ്രമിക്കാൻ ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ടെന്നും ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തതിന് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Similar Posts