India
ഒന്നും കിട്ടിയില്ല, അഞ്ഞൂറ് രൂപ വീട്ടുപടിക്കലിട്ട് പോയി മോഷ്ടാക്കൾ
India

ഒന്നും കിട്ടിയില്ല, അഞ്ഞൂറ് രൂപ വീട്ടുപടിക്കലിട്ട് പോയി മോഷ്ടാക്കൾ

Web Desk
|
23 July 2023 8:41 AM GMT

ജൂണിലും സമാനമായ സംഭവം റിപ്പോർട്ടു ചെയ്തിരുന്നു.

ന്യൂഡൽഹി: മോഷ്ടിക്കാന്‍ കയറിയ വീട്ടില്‍നിന്ന് ഒന്നും കിട്ടാത്തതിനെ തുടര്‍ന്ന് അഞ്ഞൂറു രൂപ വച്ച് കടന്നു കളഞ്ഞ് മോഷ്ടാക്കൾ. ഡൽഹി രോഹിണിയിലെ സോഫ്റ്റ്‌വെയർ എഞ്ചിനീയറുടെ വീട്ടിലാണ് മോഷണ സംഘം പണം വച്ചു മടങ്ങിയത്. എണ്‍പതുകാരനും ഭാര്യയും താമസിക്കുന്ന വീട്ടിലായിരുന്നു മോഷണം.

ഗുഡ്ഗാവില്‍ താമസിക്കുന്ന മകനെ കാണാനായി ഇവര്‍ ജൂലൈ 19 ന് പുറത്തുപോയ വേളയിലാണ് മോഷ്ടാക്കള്‍ രോഹിണി സെക്ടര്‍ എട്ടിലെ വീട്ടിലെത്തിയത്. വീട് കുത്തിത്തുറന്നു കിടക്കുന്നത് കണ്ട അയല്‍ക്കാരാണ് ഇവരെ ഇക്കാര്യം വിളിച്ചറിയിച്ചത്. വീട്ടിലെത്തിയപ്പോള്‍ വാതിലിന്‍റെ പൂട്ടുപൊളിച്ച നിലയിലായിരുന്നു. വീട്ടില്‍നിന്ന് ഒന്നും നഷ്ടപ്പെട്ടിരുന്നില്ല. അലമാരകളെല്ലാം ഭദ്രമായിരുന്നു. വീട്ടു പടിക്കല്‍ അഞ്ഞൂറു രൂപയും കണ്ടെത്തി.

ജൂണിലും സമാനമായ സംഭവം ഡൽഹിയിൽ റിപ്പോർട്ടു ചെയ്തിരുന്നു. ദമ്പതികളെ കൊള്ളയടിക്കാനിറങ്ങിയ മോഷ്ടാക്കൾ അവരിൽ ആകെ കണ്ടെത്തിയത് 20 രൂപയായിരുന്നു. ഇതോടെ നൂറു രൂപ നൽകി മോഷ്ടാക്കൾ തിരിച്ചുപോയി. കിഴക്കൻ ഡൽഹിയിലെ ഫർഷ് ബസാറിലെ സിസിടിവിയിൽ ഇതിന്റെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ ഇവർ അറസ്റ്റിലായിരുന്നു.

Summary: Disgusted with nothing to steal, gang leaves Rs 500 at techie's house in Delhi

Related Tags :
Similar Posts