India
Gautam Adani slips to 15th in Global rich list
India

ഫോബ്‌സ് കോടീശ്വരപ്പട്ടിക: അംബാനിക്കും താഴെ അദാനി, 15ാം സ്ഥാനം

Web Desk
|
1 Feb 2023 2:34 PM GMT

കണക്കുകൾ പ്രകാരം നിലവിൽ 75.1 ബില്യൺ യുഎസ് ഡോളറാണ് അദാനിയുടെ ആസ്തി

ഫോബ്‌സിന്റെ കോടീശ്വരപ്പട്ടികയിൽ റിലയൻസ് ഉടമ മുകേഷ് അംബാനിക്കും പിന്നിലായി അദാനി. 15ാം സ്ഥാനത്താണ് നിലവിൽ ഗൗതം അദാനിയുടെ സ്ഥാനം. പട്ടികയിൽ 9ാം സ്ഥാനത്താണ് മുകേഷ് അംബാനി.

കണക്കുകൾ പ്രകാരം നിലവിൽ 75.1 ബില്യൺ യുഎസ് ഡോളറാണ് അദാനിയുടെ ആസ്തി. ഇന്ന് രാവിലെ ഇത് 83.9 ബില്യൺ ആയിരുന്നു. 83.3 ബില്യൺ ആസ്തിയോടെയാണ് പട്ടികയിൽ മുകേഷ് അംബാനി മുന്നിലുള്ളത്.

ഹിൻഡൻബർഗ് റിപ്പോർട്ടിന് പിന്നാലെയാണ് വലിയ രീതിയിലുള്ള തിരിച്ചടി അദാനി ഗ്രൂപ്പ് നേരിട്ടത്. ഇന്നലെ ഓഹരി വിപണിയിൽ നേരിയ നേട്ടം നേടിയിരുന്നെങ്കിലും ബജറ്റിന് പിന്നാലെ ഗ്രൂപ്പിന് വീണ്ടും തിരിച്ചടിയുണ്ടായി. ഏകദേശം 30 ശതമാനം നഷ്ടം ഗ്രൂപ്പിനുണ്ടായതായാണ് വിലയിരുത്തൽ. അദാനി പോർട്ടിൽ 17 ശതമാനത്തിന്റെ ഇടിവും അദാനി ട്രാൻസ്മിഷനിൽ 2 ശതമാനത്തിന്റെ ഇടിവും ഗ്രീൻ എനർജിയിൽ 5 ശതമാനത്തിന്റെ ഇടിവും ടോട്ടൽ ഗ്യാസിൽ 10 ശതമാനത്തിന്റെ ഇടിവുമാണ് ഇന്നുണ്ടായിരിക്കുന്നത്.

ഓഹരി വിപണിയിൽ നേട്ടമുണ്ടാവുമെന്ന നിക്ഷേപകരുടെ പ്രതീക്ഷ ഇതോടെ ഇന്ന് ഓഹരി വിപണി അവസാനിപ്പിച്ചതിന് പിന്നാലെ വന്ന റിപ്പോർട്ട് പ്രകാരം സെൻസെക്‌സ് മാത്രമാണ് നേരിയ നേട്ടം കൈവരിച്ചിരിക്കുന്നത്. നിഫ്റ്റി 0.2 നഷ്ടത്തിലേക്ക് കൂപ്പുകുത്തി.

ഇന്നലെ 20000 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ട് അദാനി എന്റർപ്രൈസസ് മുന്നോട്ടു വച്ച തുടർ ഓഹരി വിൽപന വിയജകരമായി പൂർത്തിയാക്കിയിരുന്നു.4.55 കോടി ഓഹരികളാണ് എഫ്.പി.ഒ വിൽപ്പനയിൽ ലക്ഷ്യമിട്ടിരുന്നത്. ഇന്ത്യൻ ഓഹരി വിപണി ചരിത്രത്തിലെ ഏറ്റവും വലിയ തുടർ ഓഹരി വില്‍പ്പനയാണ് അദാനി എന്റർപ്രൈസസ് മുന്നോട്ടുവച്ചത്. അമേരിക്കന്‍ സാമ്പത്തിക ഗവേഷണ സ്ഥാപനമായ ഹിന്‍ഡന്‍ബെര്‍ഗിന്‍റെ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ഓഹരി വിപണിയിൽ തകർച്ച നേരിടുമ്പോഴും എഫ്.പി.ഒയിലൂടെ 20,000 കോടി രൂപ സമാഹരിക്കാൻ സാധിച്ചത് അദാനി ഗ്രൂപ്പിന് വലിയ ആശ്വാസമാണ്.

ആദ്യ ദിനം നിക്ഷേപകർ മുഖം തിരിച്ചെങ്കിലും ഇന്ന് ഓഹരികളില്‍ വൻകിട നിക്ഷേപക താല്‍പ്പര്യം പ്രകടമായി. ഉച്ച കഴിഞ്ഞതോടെ ഓഹരികള്‍ക്ക് പൂര്‍ണായും അപേക്ഷകരായി. അബുദാബി ഇന്റർനാഷണൽ ഹോൾഡിങ് കമ്പനി 3200 കോടി രൂപ നിക്ഷേപിച്ചതും അദാനി ഗ്രൂപ്പിന് കരുത്തായി.

Similar Posts