India
ലോക സമാധാനത്തിനായി ഒന്നിച്ച് പ്രവര്‍ത്തിക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച് നടത്തി ജർമൻ ചാൻസലർ ഒലാഫ് ഷോള്‍സ്
India

'ലോക സമാധാനത്തിനായി ഒന്നിച്ച് പ്രവര്‍ത്തിക്കും'; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച് നടത്തി ജർമൻ ചാൻസലർ ഒലാഫ് ഷോള്‍സ്

Web Desk
|
25 Feb 2023 10:27 AM GMT

ജർമ്മനി ഇന്ത്യയുടെ പ്രധാന വ്യാപാര പങ്കാളിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ജർമൻ ചാൻസലർ ഒലാഫ് ഷോൾസുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു മേദിയുടെ പ്രസ്താവന

ന്യൂഡല്‍ഹി: ഇന്ത്യയും ജർമനിയും തമ്മിൽ പുതിയ കരാറുകളിൽ ഒപ്പ് വെച്ചെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. ജർമനി ഇന്ത്യയുടെ പ്രധാന വ്യാപാര പങ്കാളിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ജർമൻ ചാൻസലർ ഒലാഫ് ഷോൾസുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു മേദിയുടെ പ്രസ്താവന. ഇന്ത്യയെ സംബന്ധിച്ച് വ്യാപാര ബന്ധത്തിൽ ഏറ്റവും അടുത്ത പങ്കാളിയാണ് ജർമ്മനിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്ന തരത്തിലുള്ള കരാറുകളിലാണ് ഒപ്പു വെച്ചിരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം.



ഒപ്പു വെച്ച കരാറുകളുടെ കൂടുതൽ വിശദാംശങ്ങൾ ഇപ്പോൾ ലഭ്യമല്ല. എന്നാൽ നയതന്ത്ര ബന്ധം കൂടുതൽ ഊഷ്മളമാക്കുന്നതിനായി വിശദമായ ചർച്ചകളും നടത്തിയിട്ടുണ്ട്. റഷ്യ - യുക്രൈൻ യുദ്ധത്തിന്റെ ഒന്നാം വാർഷികം പൂർത്തിയായ സാഹചര്യത്തിലാണ് ഇരു രാഷ്ട്ര നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച്ചയെന്നതും ശ്രദ്ധേയമാണ്.

ലോകരാഷ്ട്രങ്ങൾക്കിടയിലെ സമാധാനം പുനഃസ്ഥാപിക്കുന്നതിനും വ്യാപാര ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ചർച്ചകൾ നടന്നു. അതേസമയം തനിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പല വിഷയങ്ങളിലും ഒരേ ആശയമാണെന്ന് ഒലാഫ് ഷോൾസും പറഞ്ഞു.

നൈപുണ്യവും കഴിവുമുള്ള കൂടുതൽ ആളുകളെ ജർമനിക്ക് ആവശ്യമുണ്ട്, ഇന്ത്യയിൽ നിന്നും ജർമ്മനി കൂടുതൽ റിക്രൂട്ട്‌മെന്റ് നടത്തുമെന്നും ഒലാഫ് ഷോൾസ് പറഞ്ഞു. ഇതാദ്യമായാണ് ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ് ഇന്ത്യയിൽ എത്തുന്നത്. ഇന്നും നാളെയും അദ്ദേഹം രാജ്യത്ത് നയതന്ത്ര ബന്ധവുമായി ബന്ധപ്പെട്ട കൂടുതൽ ചർച്ചകളിൽ പങ്കെടുക്കും.







Similar Posts