India
ഒന്‍പതാം നിലയില്‍ നിന്നും വീണ് യുവതിക്ക് ഗുരുതര പരിക്ക്; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍
India

ഒന്‍പതാം നിലയില്‍ നിന്നും വീണ് യുവതിക്ക് ഗുരുതര പരിക്ക്; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍

Web Desk
|
15 July 2021 2:05 PM GMT

ഭര്‍ത്താവിന്റെ കയ്യില്‍ അല്‍പനേരം തൂങ്ങിക്കിടന്ന ശേഷം യുവതി താഴേക്ക് വീഴുന്നതിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.

ഡല്‍ഹി ഗാസിയാബാദില്‍ കെട്ടിടത്തിന്റെ ഒന്‍പതാം നിലയില്‍ നിന്നും വീണ യുവതി ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍. ഗാസിയബാദ് ക്രോസിങ്‌സ് റിപബ്ലികിലെ ഫ്ലാറ്റില്‍ നിന്നാണ് യുവതിക്ക് അപകടം പറ്റിയത്. അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ ഇതിനോടകം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഫ്ലാറ്റിലെ ബാല്‍കണിയില്‍ നിന്നും കാല്‍വഴുതിയാണ് അപകടമുണ്ടായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഭര്‍ത്താവിന്റെ കയ്യില്‍ അല്‍പനേരം തൂങ്ങിക്കിടന്ന ശേഷം യുവതി താഴേക്ക് വീഴുന്നതിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്.

സംഭവത്തില്‍ പരാതിയൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ഇവര്‍ ദമ്പതികളാണെന്നും, അപകടം നടക്കുന്നതിന് മുമ്പ് ഇരുവരും വഴക്കടിച്ചിരുന്നതായി അല്‍ക്കാര്‍ അറിയിച്ചതായും പൊലീസ് പറയുന്നു. നോയിഡയിലെ ആശുപത്രിയില്‍ ചികിത്സയിലുള്ള യുവതിയുടെ സ്ഥിതി ഗുരുതരമായി തുടരുകയാണെന്നും പൊലീസ് പറഞ്ഞു.

കഴിഞ്ഞ രണ്ടു വര്‍ഷമായി ഫ്‌ലാറ്റിലെ താമസക്കാരാണ് ദമ്പതികള്‍. സംഭവത്തെ കുറിച്ച് ഭര്‍ത്താവോ സമീപവാസികളോ പൊലീസില്‍ അറിയിച്ചില്ലെന്നും സമൂഹമാധ്യമങ്ങളിലൂടെയാണ് വിവരം അറിയുന്നതെന്നും പൊലീസിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Similar Posts