11കാരിയെ അഞ്ച് വർഷം പീഡിപ്പിച്ചു; അച്ഛനും സഹോദരനും മുത്തശ്ശനും അമ്മാവനും എതിരെ കേസ്
|സ്‌കൂളിൽ നടന്ന കൗൺസിലിങ് ക്ലാസിനിടെയാണ് പെൺകുട്ടി താൻ നേരിട്ട ദുരനുഭവങ്ങൾ പുറത്തു പറഞ്ഞത്
പൂനൈയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിതാവും സഹോദരനും ചേർന്ന് അഞ്ച് വർഷത്തോളം പീഡിപ്പിച്ചതായി പരാതി. മുത്തച്ഛനും അമ്മാവനും വിവിധ സന്ദർഭങ്ങളിൽ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്നും പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു. പതിനൊന്ന് വയസുള്ള പെൺകുട്ടിയാണ് കഴിഞ്ഞ അഞ്ച് വർഷത്തോളം ക്രരൂരമായി പീഡനത്തിനിരയായത്. ക്ലാസിൽ നല്ല സ്പർശം ചീത്ത സ്പർശം എന്ന വിഷയത്തിൽ സംസാരിക്കവെയാണ് കുട്ടി അനുഭവം തുറന്നു പറഞ്ഞത്.
2017 മുതലാണ് 45 കാരനായ പിതാവ് കുട്ടിയെ ലൈംഗികമായി ഉപയോഗിക്കുന്നത്. ആ സമയത്തെല്ലാം കുടുംബം ബിഹാറിലായിരുന്നു താമസം. 2020 നവംബർ മുതലാണ് മുതിർന്ന സഹോദരൻ കുട്ടിയെ പീഡനത്തിന് ഇരയാക്കി തുടങ്ങിയത്. 60 വയസുകാരനായ മുത്തശ്ശനും അകന്ന ബന്ധത്തിലുള്ള 25 കാരനായ അമ്മാവനും നിരവധി തവണ കുട്ടിയുടെ ശരീരത്തിൽ മോശമായി സ്പർശിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു.സംഭവത്തിൽ പ്രതികൾക്കെതിരെ ബലാത്സംഗം, പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം പുനെ പൊലീസ് കേസെടുത്തു.
പ്രതികളെല്ലാം പെൺകുട്ടിയെ പീഡിപ്പിച്ചത് വ്യത്യസ്ത സമയങ്ങളിലാണെന്നും മറ്റുള്ളവരുടെ പീഡനത്തെ കുറിച്ച് ഇവർക്ക് പരസ്പരം അറിയുമായിരുന്നില്ലെന്നും പൊലീസ് പറഞ്ഞു.