India
ഗോവയിൽ ലീഡുയർത്തി കോൺഗ്രസ്
India

ഗോവയിൽ ലീഡുയർത്തി കോൺഗ്രസ്

Web Desk
|
10 March 2022 3:28 AM GMT

17 സീറ്റിലാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത്

ഗോവയിൽ ആദ്യഘട്ട തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ ഗോവയിൽ ലീഡുയർത്തി കോൺഗ്രസ്. 17 സീറ്റിലാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത്. 14 സീറ്റിൽ ബിജെപി ലീഡ് ചെയ്യുമ്പോൾ. നാല് സീറ്റിൽ തൃണമൂലാണ് മുന്നേറ്റം നടത്തുന്നത്.

2017 നിയമസഭാ തെരഞ്ഞെടുപ്പിൽ ഗോവയിൽ സംഭവിച്ച അബദ്ധം ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലാണ് കോൺഗ്രസ് സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നില്ല. പ്രാദേശിക പാര്‍ട്ടികളെയും സ്വതന്ത്രരെയും ചേര്‍ത്ത് ബിജെപി ഭരണം പിടിച്ചു. രണ്ട് സ്വതന്ത്രരും ബിജെപിയെ പിന്തുണയ്ക്കുകയായിരുന്നു. എം ജി പി 3, ജി എഫ് പി 3, എന്‍ സി പി 1, സ്വതന്ത്രര്‍ 3 എന്നിങ്ങനെയായിരുന്നു മറ്റ് പാര്‍ട്ടികളുടെ കക്ഷി നില. ബിജെപി സഖ്യ സര്‍ക്കാര്‍ രൂപീകരിച്ചതിന് പിന്നാലെ കോണ്‍ഗ്രസിലെ ചില എം എല്‍ എമാരും കൂറുമാറി ബി ജെ പിയിലെത്തിയിരുന്നു.

40 സീറ്റുകളാണ് ഗോവ നിയമസഭയിലുള്ളത്. 21 സീറ്റ് നേടുന്ന കക്ഷിക്ക് ഭരിക്കാന്‍ സാധിക്കും. ഒരു കക്ഷിക്കും മാന്ത്രിക സംഖ്യ കടക്കാനായില്ലെങ്കില്‍ സഖ്യ ഭരണം വരും. ഈ വേളയിലാണ് വ്യത്യസ്തമായ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് സാധ്യത.

ഗോവയില്‍ ബിജെപിക്ക് മുന്‍തൂക്കമെന്ന് ന്യൂസ് എക്‌സും കോണ്‍ഗ്രസിന് സാധ്യതയെന്ന് ഇന്ത്യ ടുഡേയും ടൈംസ് നൗവും പ്രവചിക്കുന്നു. ഗോവയില്‍ കോണ്‍ഗ്രസിന്റെ ജയം പ്രഖ്യാപിച്ചാണ് ടൈംസ് നൗ എക്‌സിറ്റ് പോള്‍ ഫലം.

Related Tags :
Similar Posts