വിമാനത്തിന്‍റെ ശുചിമുറിയില്‍ രണ്ടു കോടിയുടെ സ്വർണം കണ്ടെത്തി
|ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം
ഡല്‍ഹി: വിമാനത്തിലെ ശുചിമുറിയില്‍ നിന്ന് രണ്ട് കോടി രൂപയുടെ നാല് സ്വര്‍ണക്കട്ടികള്‍ പിടികൂടി. ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം.
ശുചിമുറിയിലെ സിങ്കിന് താഴെ ഒട്ടിച്ചുവെച്ച ചാരനിറത്തിലുള്ള പൗച്ച് കസ്റ്റംസ് ഉദ്യോഗസ്ഥരാണ് കണ്ടെത്തിയത്. 3960 ഗ്രാം തൂക്കമുള്ള ചതുരാകൃതിയിലുള്ള നാല് സ്വർണക്കട്ടികളാണ് ഇതിലുണ്ടായിരുന്നത്. ഈ സ്വര്‍ണക്കട്ടികള്‍ 1,95,72,400 രൂപ വിലമതിക്കുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു.
എന്നാല്‍ സ്വര്‍ണം എങ്ങനെ ശുചിമുറിയില്‍ വന്നുവെന്ന് വ്യക്തമല്ല. ഏത് വിമാനത്തില്‍ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തതെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. 1962ലെ കസ്റ്റംസ് നിയമത്തിലെ സെക്ഷൻ 110 പ്രകാരം കേസെടുത്ത് അന്വേഷണം തുടരുകയാണ്.
Summary- The Customs officials on Sunday recovered four gold bars worth approx 2 crores from the toilet of an international flight at Delhi Indira Gandhi International Airport