India
ഒഡീഷയിൽ ഗുഡ്‌സ് ട്രെയിൻ അപകടം; നാല് തൊഴിലാളികള്‍ മരിച്ചു
India

ഒഡീഷയിൽ ഗുഡ്‌സ് ട്രെയിൻ അപകടം; നാല് തൊഴിലാളികള്‍ മരിച്ചു

Web Desk
|
7 Jun 2023 2:51 PM GMT

ജാജ്പൂർ റോഡ് റെയിൽവേ സ്റ്റേഷനിൽ വെച്ച് ഗുഡ്‌സ് ട്രെയിൻ തൊഴിലാളികളെ ഇടിക്കുകയായിരുന്നു

ജാജ്പൂർ: രാജ്യത്തെ ഞെട്ടിച്ച ഒഡീഷ ട്രെയിൻ അപകടത്തിന് ദിവസങ്ങൾക്ക് ശേഷം ഒഡീഷയിൽ വീണ്ടും ഗുഡ്‌സ് ട്രെയിൻ അപകടം. ജാജ്പൂർ റോഡ് റെയിൽവേ സ്റ്റേഷനിൽ വെച്ച് ഗുഡ്‌സ് ട്രെയിൻ തൊഴിലാളികളെ ഇടിക്കുകയായിരുന്നു. അപകടത്തിൽ നാല് തൊഴിലാളികള്‍ മരിച്ചു. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഗുഡ്‌സ് ട്രെയിൻ നിർത്തിയിട്ടിരുന്ന റെയിൽവേ സൈഡിംഗിൽ ജോലി ചെയ്യുകയായിരുന്നു തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്.

മൂന്ന് പതിറ്റാണ്ടിനിടെ രാജ്യം കണ്ട ഏറ്റവും വലിയ ട്രെയിൻ ദുരന്തമാണ് ഒഡീഷയിലെ ബാലസോറിലുണ്ടായത്. അപകടത്തിൽ ഏകദേശം 275 പേർ കൊല്ലപ്പെടുകയും 1,100 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തെന്നാണ് റിപ്പോർട്ടുകൾ. ബെംഗളൂരു-ഹൗറ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, ഷാലിമാർ-ചെന്നൈ സെൻട്രൽ കോറോമാണ്ടൽ എക്സ്പ്രസ്, ഗുഡ്സ് ട്രെയിന് എന്നിവ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇലക്ട്രോണിക് ഇന്റർലോക്കിംഗിലെ മാറ്റം മൂലമാണ് ഒഡീഷ ട്രെയിൻ ദുരന്തം ഉണ്ടായതെന്ന് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് വിശദീകരിച്ചത്.

Similar Posts