മധ്യപ്രദേശില്‍ ചരക്കുട്രെയിന്‍ പാളം തെറ്റി; കോച്ചുകള്‍ നദിയില്‍ വീണു
|ചില കോച്ചുകള്‍ പാലത്തില്‍ തൂങ്ങിനില്‍ക്കുന്ന നിലയിലായിരുന്നു.
മധ്യപ്രദേശില്‍ ചരക്കുട്രെയിന്‍ പാളം തെറ്റി. 16 കോച്ചുകള്‍ റെയില്‍ പാളത്തില്‍ നിന്ന് നദിയിലേക്ക് പതിച്ചു. അനുപ്പൂരിലാണ് സംഭവം.
അലന് നദിക്ക് കുറുകെയുള്ള പാലത്തിലെ പാളത്തിലാണ് വിള്ളലുണ്ടായത്. തുടര്‍ന്ന് ട്രെയിന്‍ താഴേക്ക് പതിക്കുകയായിരുന്നു. ചില കോച്ചുകള്‍ പാലത്തില്‍ തൂങ്ങിനില്‍ക്കുന്ന നിലയിലായിരുന്നു.
ഛത്തിസ്ഗഡിലെ ബിലാസ്പൂരില്‍ നിന്ന് കല്‍ക്കരിയുമായി മധ്യപ്രദേശിലെ കട്നിയിലേക്ക് പോയ ട്രെയിനാണ് പാളം തെറ്റിയത്. കോര്‍ബ കല്‍ക്കരിപ്പാടത്ത് നിന്നുള്ള കല്‍ക്കരിയുമായി പോവുകയായിരുന്നു ട്രെയിന്‍. ടണ്‍ കണക്കിന് കല്‍ക്കരിയാണ് നശിച്ചത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
പാളത്തില്‍ എങ്ങനെ വിള്ളലുണ്ടായി എന്ന് വ്യക്തമായിട്ടില്ല. പൊലീസ്, റെയില്‍വെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
Madhya Pradesh | A goods train accident occurred due to the fall of a carriage on a railway bridge near Nigaura railway station near Chhattisgarh border. It was travelling from Bilaspur to Katni. Rail traffic movement remains unaffected pic.twitter.com/40wsrOXWJu
— ANI (@ANI) July 9, 2021