ലോക്കോ പൈലറ്റില്ലതെ 70 കിലോമീറ്റര്‍ സഞ്ചരിച്ച് ഗുഡ്‌സ് ട്രെയ്ന്‍
|മണിക്കൂറില്‍ പൈലറ്റില്ലാതെ 100 കിലോമീറ്റര്‍ ട്രെയ്ന്‍ സഞ്ചരിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
പഞ്ചാബ്: പഞ്ചാബില്‍ പൈലറ്റില്ലാതെ 70 കിലോമീറ്റര്‍ ഗുഡ്‌സ് ട്രെയ്ന്‍ സഞ്ചരിച്ചു. മണിക്കൂറില്‍ പൈലറ്റില്ലാതെ 100 കിലോമീറ്റര്‍ ട്രെയ്ന്‍ സഞ്ചരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. റെയില്‍വേ അധികൃതര്‍ക്ക് പഞ്ചാബിലെ മുകേരിയനില്‍ വെച്ച് ട്രെയ്ന്‍ നിര്‍ത്തിക്കാന്‍ സാധിച്ചു. വന്‍ അപകടമാണ് തലനാഴിരയ്ക്ക് ഒഴിവായത്.
കത്വ സ്റ്റേഷനില്‍ എത്തിയപ്പോള്‍ ലോക്കോ പൈലറ്റും സഹ പൈലറ്റും ചായ കുടിക്കാന്‍ ഇറങ്ങിയിരുന്നു. എന്നാല്‍ എഞ്ചിന്‍ ഓണായിരുന്നു. പൈലറ്റ് ഇറങ്ങുന്നതിന് മുമ്പ് ഹാന്‍ഡ് ബ്രേക്ക് ഇടാന്‍ മറന്നതാവാം എന്നാണ് നിഗമനം. കല്ലുകള്‍ കയറ്റിവന്ന ഗുഡ്‌സ് ട്രെയിന്‍ അഞ്ച് സ്റ്റേഷനുകള്‍ കടന്നാണ് ഉച്ചി ബസ്സിയില്‍ എത്തിയത്.
റെയില്‍വേ ട്രാക്കില്‍ മരക്കട്ടികള്‍ വെച്ചാണ് ട്രെയിന്‍ നിര്‍ത്തിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തിന്റെ കൃത്യമായ കാരണം ഇത് വരെ കണ്ടെത്താനായിട്ടില്ല. ഇനി ഇത്തരം അപകടങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. മറ്റൊരു ട്രെയ്‌നും മറു വശത്തു നിന്നും വരാത്തതിനാല്‍ വലിയ രീതിയിലുള്ള അപകടം ഒഴിവായി.
സംഭവത്തില്‍ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. റെയില്‍വേ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.