India
രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ഗോപാൽകൃഷ്ണ ഗാന്ധി
India

രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ഗോപാൽകൃഷ്ണ ഗാന്ധി

Web Desk
|
20 Jun 2022 11:38 AM GMT

രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പൊതുസ്ഥാനാർഥിയെക്കുറിച്ച് ആലോചിക്കാനായി മുംബൈയിൽ പ്രതിപക്ഷ പാർട്ടികളുടെ യോഗം ചേരാനിരിക്കെയാണ് മത്സരിക്കാനില്ലെന്ന് ഗോപാൽകൃഷ്ണ ഗാന്ധി വ്യക്തമാക്കിയിരിക്കുന്നത്.

ന്യൂഡൽഹി: പ്രതിപക്ഷ സഖ്യത്തിന്റെ രാഷ്ട്രപതി സ്ഥാനാർഥിയായി മത്സരിക്കാനില്ലെന്ന് ഗോപാൽകൃഷ്ണ ഗാന്ധി. എൻസിപി അധ്യക്ഷൻ ശരദ് പവാറും നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുല്ലയും നേരത്തെ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയിരുന്നു.

''വിഷയം ആഴത്തിൽ പരിശോധിച്ചപ്പോൾ പ്രതിപക്ഷത്തിന്റെ സ്ഥാനാർഥി ദേശീയ ഐക്യവും രാജ്യമൊന്നാകെ ഒരുപോലെ അംഗീകരിക്കുന്ന ഒരാളുമായിരിക്കണം. അത്തരമൊരു പദവി വഹിക്കാൻ എന്നെക്കാൾ മികച്ച ആളുകളുണ്ടാവുമെന്നാണ് ഞാൻ കരുതുന്നത്''-അദ്ദേഹം വാർത്താക്കുറിപ്പിൽ പറഞ്ഞു.

രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പൊതുസ്ഥാനാർഥിയെക്കുറിച്ച് ആലോചിക്കാനായി മുംബൈയിൽ പ്രതിപക്ഷ പാർട്ടികളുടെ യോഗം ചേരാനിരിക്കെയാണ് മത്സരിക്കാനില്ലെന്ന് ഗോപാൽകൃഷ്ണ ഗാന്ധി വ്യക്തമാക്കിയിരിക്കുന്നത്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയാണ് ഗോപാൽകൃഷ്ണ ഗാന്ധിയുടെ പേര് മുന്നോട്ടുവെച്ചത്. എന്നാൽ ബിജു ജനതാദൾ, ടിആർഎസ് ഉൾപ്പെടെയുള്ള പാർട്ടികൾക്ക് അദ്ദേഹത്തിന്റെ പേരിനോട് യോജിപ്പില്ലെന്നാണ് സൂചന.

Similar Posts