India
ബിപിൻ റാവത്തിന് പിൻഗാമിയെ കണ്ടെത്താൻ നീക്കം തുടങ്ങി
India

ബിപിൻ റാവത്തിന് പിൻഗാമിയെ കണ്ടെത്താൻ നീക്കം തുടങ്ങി

Web Desk
|
11 Dec 2021 2:29 AM GMT

കര -നാവിക -വ്യാമ സേനകളുടെ തലവന്മാരെയാണ് ഈ പദവിയിലേക്കു പരിഗണിക്കുക

സംയുക്ത സേന മേധാവി ബിപിൻ റാവത്ത് മരിച്ചതോടെ പിൻഗാമിയെ കണ്ടെത്താൻ നീക്കം തുടങ്ങി. കര -നാവിക -വ്യാമ സേനകളുടെ തലവന്മാരെയാണ് ഈ പദവിയിലേക്കു പരിഗണിക്കുക. സീനിയോറിട്ടി പരിഗണിക്കുമ്പോൾ കരസേന മേധാവി എം.എം. നരവനെയ്ക്കാണ് സാധ്യത. ബിപിൻ റാവത്ത് തുടങ്ങി വച്ച സൈന്യത്തിന്റെ പരിഷ്‌ക്കരണം, പുതിയ തിയറ്റർ കമാൻഡ് രൂപീകരണം എന്നിവയൊക്കെ തന്നെയാകും അടുത്ത സംയുക്ത സേനാമേധാവിയുടെ വെല്ലുവിളി. വിവാദമൊഴിവാക്കി പുതിയ മേധാവിയെ കണ്ടെത്താനാണ് കേന്ദ്രസർക്കാർ ഉദ്ദേശിക്കുന്നത്. 2019 ഡിസംബർ അവസാനം കരസേനാ മേധാവി സ്ഥാനം ഒഴിഞ്ഞ പിറ്റേ ദിവസം ബിപിൻ റാവത്തിനെ സംയുക്ത സൈനിക മേധാവിയായി നിയോഗിക്കുകയായിരുന്നു. ഈ കീഴ്‌വഴക്കം പരിഗണിച്ചാൽ നിലവിലെ കരസേനാ മേധാവി എംഎം നരവനെയെയാണ് നിയോഗിക്കേണ്ടത്. സംയുക്ത സേനാ മേധാവിയെ നിയോഗിക്കുന്നതിനു പ്രത്യേക മാനദണ്ഡങ്ങളോ ചട്ടമോ ഇല്ലെന്നത് കേന്ദ്രത്തിന്റെ മുന്നിൽ ഒരേ സമയം അവസരവും വെല്ലുവിളിയുമാണ്.

ബിപിൻ റാവത്ത് കരസേനാ മേധാവി സ്ഥാനം ഒഴിഞ്ഞപ്പോഴാണ് നരവനെ ചുമതലയേറ്റെടുത്തത്. വ്യോമ സേന മേധാവി വിആർ ചൗധരി ഇക്കഴിഞ്ഞ സെപ്തംബർ മുപ്പതിനാണ് പദവിയിലെത്തിയത്. മലയാളിയും നേവി ചീഫുമായ ആർ. ഹരികുമാർ കഴിഞ്ഞ മാസം 30നായിരുന്നു അധികാരമേറ്റത്. നേവിയുമായി താരതമ്യം ചെയ്യുമ്പോൾ ഇരുപതിരട്ടിയും വ്യാമസേനയുമായി തട്ടിച്ചു നോക്കുമ്പോൾ കരസേനയ്ക്ക് പത്തിരട്ടിയും ആൾബലമുണ്ട്. മൂന്ന് സേനയിൽ നിന്നും സമർത്ഥരായ ഉദ്യോഗസ്ഥരെ തിരഞ്ഞെടുത്ത് തിയറ്റർ കമാൻഡൻറ് രൂപീകരിക്കുന്ന പ്രവർത്തനവും പുതിയ മേധാവിക്ക് മുന്നോട്ട് കൊണ്ടുപോകണം.

government began to move to find a successor for Bipin Rawat

Similar Posts