India
India
കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത വർധിപ്പിച്ചു
|8 March 2024 2:24 AM GMT
നാല് ശതമാനമാണ് വർധിപ്പിച്ചത്
ന്യൂഡൽഹി: ലോക് സഭാ തെരഞ്ഞെടുപ്പിന് രാജ്യം ഒരുങ്ങുന്നതിന് പിന്നാലെ കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത (ഡി.എ) വർധിപ്പിച്ചു. നാല് ശതമാനമാണ് വർധിപ്പിച്ചത്.ഇതോടെ അടിസ്ഥാന ശമ്പളത്തിന്റെ 46ശതമാനമായിരുന്ന ഡി.എ 50 ശതമാനമായി വർധിക്കും.
ജനുവരി 1 മുതൽ മുൻകാല പ്രാബല്യവും പ്രഖ്യാപിച്ചിട്ടുണ്ട്. 49.18 ലക്ഷം ജീവനക്കാർക്കും 67.95 ലക്ഷം പെൻഷൻകാർക്കും പ്രയോജനം ലഭിക്കുമെന്ന് കേന്ദ്ര മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു.
ഖജനാവിന് പ്രതിവർഷം 12,868.72 കോടി രൂപ ചെലവ് വരുമെന്നും അദ്ദേഹം പറഞ്ഞു . ഡി.എ വർധനയോടെ യാത്ര,കാന്റീൻ, ഡെപ്യൂട്ടേഷൻ അലവൻസുകളും 25 ശതമാനം വർദ്ധിക്കും.