India
ഇസ്‌ലാമിക ഭരണം ലക്ഷ്യമിടുന്ന സംഘടനകളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല; കേന്ദ്രം സുപ്രീംകോടതിയില്‍
India

ഇസ്‌ലാമിക ഭരണം ലക്ഷ്യമിടുന്ന സംഘടനകളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല; കേന്ദ്രം സുപ്രീംകോടതിയില്‍

Web Desk
|
18 Jan 2023 5:34 AM GMT

സിമിയുടെ നിരോധന ഉത്തരവ് ചോദ്യം ചെയ്തുള്ള ഹരജിയിൽ കേന്ദ്രസർക്കാർ സത്യവാങ്മൂലം നൽകി

ഡല്‍ഹി: സിമിയുടെ നിരോധന ഉത്തരവ് ചോദ്യം ചെയ്തുള്ള ഹരജിയിൽ കേന്ദ്രസർക്കാർ സത്യവാങ്മൂലം നൽകി. രാജ്യത്ത് ഇസ്‌ലാമിക ഭരണം സ്ഥാപിക്കുകയെന്ന ലക്ഷ്യമുള്ള ഒരു സംഘടനയെയും പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് കേന്ദ്രം നിലപാടറിയിച്ചത്.

സിമി ദേശീയതയ്ക്ക് എതിരാണ്. ഇസ്ലാമിക ഭരണം ലക്ഷ്യമിടുന്ന സിമി ഇന്ത്യയിലെ നിയമനങ്ങൾക്ക് വിരുദ്ധമായാണ് പ്രവർത്തിക്കുന്നത്. അതിനാൽ ഒരു കാരണവശാലും സംഘടനയ്ക്ക് പ്രവർത്തിക്കാനുള്ള അനുമതി നൽകാനാകില്ലെന്നും സുപ്രീംകോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ കേന്ദ്രം വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആണ് സത്യവാങ്മൂലം ഫയൽ ചെയ്തത്. 2001 ലാണ് സിമിയെ കേന്ദ്ര സർക്കാർ ആദ്യം നിരോധിച്ചത്. 2019ലാണ് അവസാനമായി സിമിയുടെ നിരോധനം നീട്ടിയത്.

Related Tags :
Similar Posts