India
India
മണിപ്പൂരിൽ ക്രമസമാധാനം പാലിക്കുന്നതിൽ സർക്കാരുകൾ സമ്പൂർണ പരാജയം: ഇറോം ശർമിള
|14 Aug 2023 11:49 AM GMT
കേന്ദ്രം ഇപ്പോഴും മണിപ്പൂരിനെ അവഗണിക്കുകയാണെന്നും ഇനി മണിപ്പൂരിലേക്ക് പോകാൻ ആഗ്രഹിക്കുന്നില്ലെന്നും ഇറോം ശർമിള
മണിപ്പൂരിൽ ക്രമസമാധാനം നിലനിർത്തുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സമ്പൂർണ പരാജയമെന്ന് മണിപ്പൂർ സമരനായിക ഇറോം ശർമിള. കേന്ദ്രം ഇപ്പോഴും മണിപ്പൂരിനെ അവഗണിക്കുകയാണെന്നും ഇനി മണിപ്പൂരിലേക്ക് പോകാൻ ആഗ്രഹിക്കുന്നില്ലെന്നും അവർ മീഡിയവണിനോട് പറഞ്ഞു.
"മണിപ്പൂരിൽ സ്ത്രീകൾക്കെതിരെ ക്രൂരമായ അതിക്രമമാണുണ്ടായത്. അവിടെ ക്രമസമാധാനം നിലനിർത്തുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സമ്പൂർണ പരാജയമാണ്. കേന്ദ്രം ഇപ്പോഴും മണിപ്പൂരിനെ അവഗണിക്കുന്നു. പാർലമെന്റിൽ പോലും മണിപ്പൂരിനെ പറ്റി സംസാരിക്കുന്നില്ല. മണിപ്പൂരിൽ സ്ത്രീകൾക്കെതിരെ നടന്നത് ക്രൂരമായ അതിക്രമമാണ്. സ്ത്രീ എന്ന നിലയിൽ നാണക്കേട് തോന്നുന്നു. പ്രാകൃതമായ സംഭവമാണ് ഉണ്ടായത്. പ്രധാനമന്ത്രി മണിപ്പൂർ സന്ദർശിക്കണം, അവിടുത്തെ ആളുകളുമായി സംസാരിക്കണം. ഇനി മണിപ്പൂരിലേക്ക് പോകാൻ ആഗ്രഹിക്കുന്നില്ല". ഇറോം ശർമിള പറഞ്ഞു.