India
GPS Misleads Car To Damaged Bridge, It Falls Into River Killing 3 In UP
India

ജിപിഎസ് നോക്കി വാഹനമോടിച്ചു; യുപിയിൽ പൊളിഞ്ഞ പാലത്തിൽ നിന്ന് താഴെ വീണ് മൂന്ന് മരണം

Web Desk
|
25 Nov 2024 8:55 AM GMT

ഈ വർഷമാദ്യമുണ്ടായ പ്രളയത്തിൽ പാലത്തിൻ്റെ മുൻഭാ​ഗം തകർന്നിരുന്നു

ലഖ്നോ: ജിപിഎസ് സഹായത്താൽ വഴി നോക്കിയോടിച്ച കാർ പാലത്തിൽ നിന്ന് വീണ് മൂന്ന് മരണം. ഉത്തർപ്രദേശിലെ ഫരീദ്പൂരിലാണ് സംഭവം. ജിപിഎസ് തകർന്ന പാലത്തിലേക്ക് വഴി കാട്ടി. തുടർന്ന് അതുവഴി യാത്ര ചെയ്യവെ വഴി തീരുകയും 50 അടി താഴ്ചയിൽ പുഴയിലേക്ക് കാർ വീഴുകയുമായിരുന്നു.

പുഴയിൽ കാർ കണ്ടതോടെ നാട്ടുകാർ വിവരം പൊലീസിനെ അറിയിച്ചു. കാറിലുണ്ടായിരുന്ന സഹോദരന്മാരടക്കമുള്ള മൂന്ന് പേർ കാർ പുറത്തെടുക്കുന്നതിന് മുൻപ് തന്നെ മരണപ്പെട്ടു. 'ഈ വർഷമാദ്യമുണ്ടായ പ്രളയത്തിൽ പാലത്തിൻ്റെ മുൻഭാ​ഗം തകർന്നിരുന്നു. എന്നാൽ ജിപിഎസ്സിൽ ഇത് അപ്ഡേറ്റ് ചെയ്തിരുന്നില്ല. ഇതിനാലാണ് പാലം സുരക്ഷിതമല്ലെന്ന് മനസ്സിലാക്കാതെ ഡ്രൈവർ വാഹനം പാലത്തിലൂടെ ഓടിച്ചത്.'- സ്ഥലം സിഐ അറിയിച്ചു.

കാറിലുണ്ടായിരുന്നവർ ​ഗൂ​ഗിൾ മാപ്പിനെയാണ് ആശ്രയിച്ചിരുന്നതെന്ന് മരിച്ചവരുടെ ബന്ധുക്കൾ പറഞ്ഞു. പാലത്തിലേക്ക് വരുന്ന വാഹനങ്ങൾക്ക് ജാഗ്രതാനിർദേശം നൽകാൻ ചുറ്റും ബാരിക്കേഡുകളില്ലാത്തതിനാൽ ബന്ധുക്കൾ ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തി. ഭരണകൂടത്തിൻ്റെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് കുടുംബം ആരോപിച്ചു. ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കണമെന്നും അവർ ജില്ലാ മജിസ്‌ട്രേറ്റിനോട് ആവശ്യപ്പെട്ടു.

Related Tags :
Similar Posts