India
India
നീറ്റ്: ഗ്രേസ് മാർക്കിൽ ആരോപണമുയർന്ന 1563 പേരുടെ ഫലം റദ്ദാക്കും
|13 Jun 2024 6:21 AM GMT
ജൂൺ 23നാണ് പുനഃപരീക്ഷ നടത്തുക. 30ന് ഫലം പ്രഖ്യാപിക്കും.
ന്യൂഡൽഹി: ഈ വർഷത്തെ നീറ്റ് പരീക്ഷയിൽ ഗ്രേസ് മാർക്കിൽ ആരോപണമുയർന്നവരുടെ ഫലം റദ്ദാക്കുമെന്ന് കേന്ദ്രസർക്കാർ സുപ്രിംകോടതിയെ അറിയിച്ചു. വിവിധ കേന്ദ്രങ്ങളിലായി പരീക്ഷയെഴുതിയ 1563 വിദ്യാർഥികളുടെ ഫലമാണ് റദ്ദാക്കുക. ഇവർക്ക് പുനഃപരീക്ഷ നടത്തുമെന്നും കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു. ജൂൺ 23നാണ് പുനഃപരീക്ഷ നടത്തുക. 30ന് ഫലം പ്രഖ്യാപിക്കും.
പരീക്ഷാ നടത്തിപ്പും ഫലപ്രഖ്യാപനവും സുപ്രിംകോടതിയുടെ മേൽനോട്ടത്തിൽ വിദഗ്ധ സമിതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട രണ്ട് ഹരജികളാണ് സുപ്രിംകോടതി പരിഗണിച്ചത്. മേയ് അഞ്ചിന് നാഷണൽ ടെസ്റ്റിങ് ഏജൻസി രാജ്യത്ത് നടത്തിയ പരീക്ഷയിൽ ചോദ്യപേപ്പർ ചോർന്നെന്നും ഗ്രേസ് മാർക്ക് നൽകിയതിൽ അപാകതയുണ്ടെന്നുമാണ് വിമർശനം.