അഹമ്മദാബാദ് - മുംബൈ ബുള്ളറ്റ് ട്രെയിൻ രാജ്യത്തിന്റെ സ്വപ്ന പദ്ധതിയെന്ന് കോടതി; ഹരജി തള്ളി
|കൂട്ടായ താൽപര്യത്തിന്റെ ഭാഗമായുള്ള ബുള്ളറ്റ് ട്രെയിൻ പദ്ധതി സ്വകാര്യ താൽപര്യത്തിനും മുകളിലാണെന്ന് ജസ്റ്റിസുമാരായ ആർ.ഡി ധനുക, എം.എം സതയേ എന്നിവരുടെ ബെഞ്ച് പറഞ്ഞു.
മുംബൈ: അഹമ്മദാബാദ്-മുംബൈ ബുള്ളറ്റ് ട്രെയിൻ രാജ്യത്തിന്റെ സ്വപ്ന പദ്ധതിയാണെന്ന് മുംബൈ ഹൈക്കോടതി. അതിന് ദേശീയ പ്രാധാന്യവും പൊതുതാൽപര്യവും ഉണ്ടെന്നും കോടതി വ്യക്തി. പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ ഗോദ്റെജ് ആന്റ് ബോയ്സ് കമ്പനി നൽകി ഹരജി തള്ളിയാണ് കോടതിയുടെ പരാമർശം.
കൂട്ടായ താൽപര്യത്തിന്റെ ഭാഗമായുള്ള ബുള്ളറ്റ് ട്രെയിൻ പദ്ധതി സ്വകാര്യ താൽപര്യത്തിനും മുകളിലാണെന്ന് ജസ്റ്റിസുമാരായ ആർ.ഡി ധനുക, എം.എം സതയേ എന്നിവരുടെ ബെഞ്ച് പറഞ്ഞു. പൊതുതാൽപര്യമുള്ള രാജ്യത്തിന്റെ സ്വപ്നപദ്ധതിക്ക് എതിരായുള്ള നീക്കത്തിനൊപ്പം നിൽക്കാനാകില്ലെന്നും കോടതി പറഞ്ഞു.
508.17 കിലോമീറ്റർ നീളമുള്ള അഹമ്മദാബാദ്-മുംബൈ ബുള്ളറ്റ് ട്രെയിൻ പദ്ധതിയിൽ 21 കിലോമീറ്റർ ദൂരം തുരങ്കത്തിലൂടെയാണ്. വിഖ്രോളിയിൽ ഗോദ്റെജിന്റെ കൈവശമുള്ള ഭൂമിയിലൂടെയാണ് തുരങ്കത്തിലേക്കുള്ള കവാടങ്ങളിലൊന്ന്. കമ്പനിയുടെ ഇടപെടലാണ് പദ്ധതി വൈകിപ്പിക്കുന്നതെന്ന് സംസ്ഥാന സർക്കാർ ആരോപിച്ചു.