'രാജ്യത്തെ ജനങ്ങളുടെ സമ്പാദ്യം വർധിപ്പിക്കാൻ ജിഎസ്ടി സഹായിച്ചു': പ്രധാനമന്ത്രി
|'ജിഎസ്ടി നിലവിൽ വന്നതിന് ശേഷം ഗാർഹിക ഉപയോഗത്തിനുള്ള സാധനങ്ങൾക്ക് വില കുറഞ്ഞു'
ന്യൂഡൽഹി: 2017ൽ ചരക്ക് സേവന നികുതി (ജിഎസ്ടി) നടപ്പാക്കിയതിന് ശേഷം വീട്ടുപകരണങ്ങൾക്ക് വില കുറഞ്ഞതായി പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച പറഞ്ഞു.
'ഞങ്ങളെ സംബന്ധിച്ചിടത്തോളം, 140 കോടി ഇന്ത്യക്കാരുടെ ജീവിതം മെച്ചപ്പെടുത്താനുള്ള ഒരു മാർഗമാണ് പരിഷ്കാരങ്ങൾ. ജിഎസ്ടി നിലവിൽ വന്നതിന് ശേഷം ഗാർഹിക ഉപയോഗത്തിനുള്ള സാധനങ്ങൾക്ക് വളരെ വില കുറഞ്ഞു. ഇത് പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും സമ്പാദ്യം വർധിക്കുന്നതിന് കാരണമായി. ഈ പരിഷ്കാരങ്ങളുടെ യാത്ര തുടരാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.'- ഒരു മാധ്യമ വാർത്തയെ ഉദ്ധരിച്ച് പ്രധാനമന്ത്രി തന്റെ എക്സ് പോസ്റ്റിൽ പറഞ്ഞു.
2016-ൽ പാർലമെൻ്റിൻ്റെ ഇരുസഭകളും പാസാക്കിയതിന് ശേഷമാണ് ജിഎസ്ടി നിലവിൽ വന്നത്. 15-ലധികം ഇന്ത്യൻ സംസ്ഥാനങ്ങൾ പിന്നീട് അവരുടെ സംസ്ഥാന അസംബ്ലികളിൽ ഇത് അംഗീകരിച്ചു. തുടർന്ന് അന്നത്തെ രാഷ്ട്രപതി പ്രണബ് മുഖർജി അനുമതി നൽകി.
2017-ൽ ജിഎസ്ടി പ്രാബല്യത്തിൽ വന്നു. കേന്ദ്രവും സംസ്ഥാനങ്ങളും ഒന്നിലധികം നികുതികൾ ചുമത്തുന്ന ഇന്ത്യയിൽ നിലവിലുണ്ടായിരുന്ന നികുതി ഘടന ലളിതമാക്കാനും അത് ഏകീകൃതമാക്കാനുമുള്ള ശ്രമമായാണ് ജിഎസ്ടി കൊണ്ടുവന്നത്.
For us, reforms are a means to improve the lives of 140 crore Indians.After the introduction of GST, goods for household use have become much cheaper.This has resulted in significant savings for the poor and common man.We are committed to continuing this journey of reforms… pic.twitter.com/dxh3BAYnHH
— Narendra Modi (@narendramodi) June 24, 2024