India
ഗുജറാത്തിൽ പ്രചാരണം അവസാനഘട്ടത്തിൽ; പ്രധാനമന്ത്രി ഇന്നെത്തെും, രാഹുൽ ഗാന്ധി നാളെയും
India

ഗുജറാത്തിൽ പ്രചാരണം അവസാനഘട്ടത്തിൽ; പ്രധാനമന്ത്രി ഇന്നെത്തെും, രാഹുൽ ഗാന്ധി നാളെയും

Web Desk
|
20 Nov 2022 1:26 AM GMT

ഭാരത് ജോഡോ യാത്ര ഗുജറാത്തിൽ പ്രവേശിക്കാത്തത് പരാജയ ഭീതി കാരണമെന്ന് ബി.ജെ.പി

ന്യൂഡൽഹി: ഗുജറാത്ത് ഒന്നാംഘട്ട തെരഞ്ഞെടുപ്പിൽ അവസാനവട്ട പ്രചാരണം ശക്തമാക്കാൻ ഒരുങ്ങിരാഷ്ട്രീയ പാർട്ടികൾ.ബി.ജെ.പിക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നും നാളെയും സംസ്ഥാനത്ത് പ്രചാരണം നടത്തും.

നാളെ രാഹുൽ ഗാന്ധിയും ഗുജറാത്തിലെ കോൺഗ്രസിന്റെ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും.ശക്തമായ ത്രികോണ മത്സരമായിരിക്കും ഇക്കുറി ഗുജറാത്തിൽ നടക്കുകയെന്ന് ഉറപ്പായതോടെ പ്രചാരണം നാൾക്കുനാൾ ശക്തിപ്പെടുത്തുകയാണ് രാഷ്ട്രീയ പാർട്ടികൾ. പ്രധാനമന്ത്രി ഉൾപ്പടെയുള്ള താരപ്രചാരകരെ സംസ്ഥാനത്ത് എത്തിക്കുന്ന ബി.ജെ.പി പാർട്ടിക്ക് നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ഇന്നും നാളെയും സംസ്ഥാനത്ത് സംഘടിപ്പിക്കുന്ന പ്രചാരണ പരിപാടികളിൽ പ്രധാനമന്ത്രി പങ്കെടുക്കും.

ഒന്നാം ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്ന മുഴുവൻ മണ്ഡലങ്ങളിലും വനിതാ റാലി നടത്താനാണ് ബി.ജെ.പി നീക്കം. വീരാംഗന റാലി എന്ന് പേരിട്ടിരിക്കുന്ന 150 പ്രചരണ യോഗങ്ങളാണ് സംസ്ഥാനത്ത് ബി.ജെ.പി സംഘടിപ്പിക്കുന്നത്. കോൺഗ്രസിന്റെ പ്രചാരണ പരിപാടികൾക്കായി രാഹുൽ ഗാന്ധി നാളെ ഗുജറാത്തിൽ എത്തും. മൂന്ന് മണ്ഡലങ്ങളിലെ റാലികളിൽ രാഹുൽ ഗാന്ധി പങ്കെടുക്കും. എന്നാൽ തെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തിൽ ഭാരത് ജോഡോ യാത്ര പ്രവേശിക്കാത്തത് പരാജയ ഭീതി കാരണമെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്.

Similar Posts