മോദി സ്റ്റേഡിയത്തിന്റെ പേര് മാറ്റും, കാർഷിക കടങ്ങൾ എഴുതി തള്ളും; ഗുജറാത്തിൽ കോൺഗ്രസ് വാഗ്ദാനം
|പെൺകുട്ടികൾക്ക് ബിരുദാനന്തര ബിരുദം വരെ സൗജന്യ വിദ്യാഭ്യാസം നൽകും, തൊഴിൽരഹിതരായ യുവാക്കൾക്ക് മാസം 3000 രൂപ വീതം നൽകുമെന്നും പ്രകടനപത്രികയിൽ പറയുന്നു.
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് പ്രകടനപത്രിക പുറത്തിറക്കി. അധികാരത്തിലെത്തിയാൽ നരേന്ദ്ര മോദി സ്റ്റേഡിയത്തിന്റെ പേര് മാറ്റി സർദാർ പട്ടേൽ സ്റ്റേഡിയം എന്നാക്കുമെന്നാണ് ഒരു വാഗ്ദാനം. 10 ലക്ഷം പേർക്ക് തൊഴിൽ, സ്ത്രീകൾക്ക് സർക്കാർ ജോലിയിൽ 50 ശതമാനം സംവരണം തുടങ്ങിയ വാഗ്ദാനങ്ങളും കോൺഗ്രസ് മുന്നോട്ടുവെക്കുന്നു. തങ്ങൾ അധികാരത്തിലെത്തിയാൽ ആദ്യ മന്ത്രിസഭായോഗത്തിൽ തന്നെ വാഗ്ദാനങ്ങൾ നിറവേറ്റുന്നതിന് പ്രകടനപത്രികക്ക് അംഗീകാരം നൽകുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും രാജസ്ഥാൻ മുഖ്യമന്ത്രിയുമായ അശോക് ഗെഹ്ലോട്ട് പറഞ്ഞു.
This election, vote for progressive reforms, vote to reduce tax burden on common public, vote to give power back to the people.
— Congress (@INCIndia) November 12, 2022
Lead the change!
Vote for Congress ✅#कांग्रेस_का_जन_घोषणा_पत्र pic.twitter.com/E84aRUeebh
അവിവാഹിതരായ സ്ത്രീകൾക്കും വിധവകൾക്കും മുതിർന്ന സ്ത്രീകൾക്കും 2000 രൂപ നൽകും, 3000 സർക്കാർ ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ തുറക്കും, പെൺകുട്ടികൾക്ക് ബിരുദാനന്തര ബിരുദം വരെ സൗജന്യ വിദ്യാഭ്യാസം നൽകും, തൊഴിൽരഹിതരായ യുവാക്കൾക്ക് മാസം 3000 രൂപ വീതം നൽകുമെന്നും പ്രകടനപത്രികയിൽ പറയുന്നു.
गुजरात के लिए कांग्रेस का संकल्प
— Congress (@INCIndia) November 12, 2022
🔹सरकारी नौकरियों में कॉन्ट्रैक्ट व्यवस्था खत्म
🔹10 लाख सरकारी नौकरी
🔹3000 रुपए बेरोजगारी भत्ता
🔹500 रुपए में गैस सिलेंडर
🔹300 यूनिट बिजली फ्री
🔹पुरानी पेंशन लागू
🔹10 लाख तक मुफ्त इलाज
🔹किसानों का 3 लाख का कर्ज माफ, बिजली बिल माफ
മൂന്ന് ലക്ഷം രൂപ വരെ കാർഷിക ലോൺ എഴുതി തള്ളും, 3000 യൂണിറ്റ് സൗജന്യ വൈദ്യുതി, 500 രൂപക്ക് ഗാർഹികാവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടർ, 10 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ, അഞ്ച് ലക്ഷം രൂപ വരെ സൗജന്യ മരുന്നുകൾ തുടങ്ങിയ വാഗ്ദാനങ്ങളും പ്രകടനപത്രികയിലുണ്ട്. നാല് ലക്ഷം രൂപ കോവിഡ് നഷ്ടപരിഹാരമായി നൽകുമെന്നും കോൺഗ്രസ് വാഗ്ദാനം ചെയ്യുന്നു.
To help the youth of Gujarat live a life with dignity, the Congress will ensure hiring for vacant 10 lakh government seats.
— Congress (@INCIndia) November 12, 2022
Change begins here!
Vote for Congress ✅#कांग्रेस_का_जन_घोषणा_पत्र pic.twitter.com/L5GtFP43kp