ഗുജറാത്തില്‍ ഞങ്ങള്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പോവുകയാണ്: ഹാര്‍ദിക് പട്ടേല്‍
|കഴിഞ്ഞ 20 വർഷത്തിനിടെ ഇവിടെ കലാപങ്ങളോ ഭീകരാക്രമണങ്ങളോ ഉണ്ടായിട്ടില്ല
ഗാന്ധിനഗര്‍: ഗുജറാത്തില്‍ പാര്‍ട്ടി വന്‍ഭൂരിപക്ഷത്തോടെ തന്നെ വിജയിക്കുമെന്ന് വിരംഗം സ്ഥാനാര്‍ഥിയും പാട്ടിദാർ നേതാവുമായ ഹാർദിക് പട്ടേൽ പറഞ്ഞു. "ഞങ്ങൾ തീർച്ചയായും സർക്കാർ രൂപീകരിക്കാൻ പോകുകയാണ്. നിങ്ങൾക്ക് അതിൽ എന്തെങ്കിലും സംശയമുണ്ടോ?" ഹാർദിക് ചോദിച്ചു. "പ്രവർത്തനത്തിന്‍റെ അടിസ്ഥാനത്തിലാണ് സർക്കാർ രൂപീകരിക്കുന്നത്" പട്ടേൽ കൂട്ടിച്ചേർത്തു.
"കഴിഞ്ഞ 20 വർഷത്തിനിടെ ഇവിടെ കലാപങ്ങളോ ഭീകരാക്രമണങ്ങളോ ഉണ്ടായിട്ടില്ല. ബിജെപി തങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റിയെന്ന് ജനങ്ങൾക്ക് അറിയാം. ബി.ജെ.പിക്ക് കീഴിൽ തങ്ങളുടെ ഭാവി സുരക്ഷിതമാകുമെന്നതിനാൽ അവർ താമരയിൽ അമർത്തുന്നു. ഞങ്ങൾ നല്ല ഭരണം നടത്തുകയും ഈ വിശ്വാസത്തെ ശക്തിപ്പെടുത്തുകയും ചെയ്‌തു" പട്ടേൽ പറഞ്ഞു.
ഗുജറാത്ത് മോഡൽ അംഗീകരിക്കപ്പെട്ടുവെന്ന് കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി പറഞ്ഞു.''2000-2001 മുതൽ ഗുജറാത്ത് മാതൃക ജനങ്ങൾ അംഗീകരിക്കുന്നു. രാജ്യത്തിന് മുന്നിൽ ഞങ്ങൾ അവതരിപ്പിക്കുന്ന മാതൃക അംഗീകരിക്കപ്പെടുകയാണ്. ഗുജറാത്തിലെ ജനങ്ങളെ ഞാന്‍ അഭിനന്ദിക്കുന്നു. തെരഞ്ഞെടുപ്പ് ചരിത്രത്തിലെ തന്നെ റെക്കോഡ് വിജയമാണ് ഗുജറാത്തിലേത്'' മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഗുജറാത്തില്‍ ബി.ജെ.പി പുതിയൊരു റെക്കോഡ് സൃഷ്ടിച്ചുവെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‍നാഥ് സിംഗ് പറഞ്ഞു. ജനങ്ങള്‍ക്ക് മോദിയിലുള്ള വിശ്വാസമാണ് ഈ റെക്കോഡ് വിജയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
There is pro-incumbency in Gujarat. We are creating a new record in Gujarat as the people of the state have immense faith in PM Modi: Defence minister Rajnath Singh on BJP gaining clear lead in #Gujarat pic.twitter.com/PsAb2ZRTsd
— ANI (@ANI) December 8, 2022