India
ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് ആരോഗ്യനില വഷളായി; 11 കാരിയുടെ ആഗ്രഹം നിറവേറ്റി ജില്ലാ കളക്ടര്‍
India

ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് ആരോഗ്യനില വഷളായി; 11 കാരിയുടെ ആഗ്രഹം നിറവേറ്റി 'ജില്ലാ കളക്ടര്‍'

Web Desk
|
19 Sep 2021 11:30 AM GMT

കുട്ടിയുടെ ആഗ്രഹം നിറവേറ്റി നല്‍കിയതിനോടൊപ്പം, സെപ്തംബര്‍ 25 ന് വരാനിരിക്കുന്ന കുട്ടിയുടെ ജന്മദിനം കളക്ടറുടെ നേതൃത്വത്തില്‍ ആഘോഷിച്ചു.

തലച്ചോറിലെ മുഴയെ തുടര്‍ന്ന് ആരോഗ്യനില വഷളായ 11 കാരി ഒരു ദിവസം അഹമ്മദാബാദ് ജില്ല 'ഭരിച്ചു'. ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായ ഗാന്ധിനഗര്‍ സ്വദേശിനിയുടെ സ്വപ്‌നം കളക്ടറാകുക എന്നതാണ്. ഗുരുതര രോഗം ബാധിച്ച കുട്ടിയുടെ സ്വപ്‌നം അറിഞ്ഞ അഹമ്മദാബാദ് കളക്ടര്‍ ഇത് നിറവേറ്റി നല്‍കുകയായിരുന്നു.ശനിയാഴ്ചയാണ് കുട്ടി ജില്ലാ കളക്ടറായത്.

11 കാരിയായ ഫ്‌ളോറ അസോദിയയാണ് ബ്രെയിന്‍ ട്യൂമര്‍ രോഗത്തിന് ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞമാസം ശസ്ത്രക്രിയയ്ക്ക് വിധേയയായ പെണ്‍കുട്ടിയുടെ ആരോഗ്യനില പിന്നീട് വഷളായി. അതിനിടെ സന്നദ്ധ സംഘടന വഴിയാണ് പെണ്‍കുട്ടിക്ക് ഭാവിയില്‍ കളക്ടര്‍ ആകണമെന്ന സ്വപ്‌നമുണ്ടെന്ന് അഹമ്മദാബാദ് കളക്ടര്‍ അറിയുന്നത്. തുടര്‍ന്ന് കുട്ടിയുടെ ആഗ്രഹം നിറവേറ്റാന്‍ കളക്ടര്‍ മുന്നിട്ടിറങ്ങുകയായിരുന്നു.

കുട്ടിയുടെ വീട്ടുകാരെ ആദ്യം കളക്ടര്‍ സമീപിച്ചപ്പോള്‍ വീട്ടുകാര്‍ ഇതിനെ എതിര്‍ത്തിരുന്നു.കുട്ടിയുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ കളക്ടറുടെ ശ്രമത്തെ ആദ്യം എതിര്‍ത്തത്. എന്നാല്‍ പിന്നീട് കളക്ടര്‍ തന്നെ വീട്ടുകാരെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കുകയായിരുന്നു.

കുട്ടിയുടെ ആഗ്രഹം നിറവേറ്റി നല്‍കിയതിനോടൊപ്പം, സെപ്തംബര്‍ 25 ന് വരാനിരിക്കുന്ന കുട്ടിയുടെ ജന്മദിനം കളക്ടറുടെ നേതൃത്വത്തില്‍ ആഘോഷിച്ചു.

Related Tags :
Similar Posts