ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ വച്ച് പൊലീസ് ഓഫീസര്‍ ഭാര്യയുടെ കഴുത്തറുത്തു; അറസ്റ്റ് ചെയ്യും വരെ മൃതദേഹത്തോടൊപ്പം യാത്ര ചെയ്തു
|സൂറത്ത് ജില്ലയിലെ പൊലീസ് ഓഫീസറായ അമൃത് രത്വയാണ് പ്രതി
ഛൊട്ടാഡെപൂര്‍: ഗുജറാത്തിലെ ഛോട്ടാഡെപൂരില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ വച്ച് പൊലീസ് ഓഫീസര്‍ ഭാര്യയുടെ കഴുത്തറുത്തു. തുടര്‍ന്ന് തന്നെ അറസ്റ്റ് ചെയ്യുംവരെ മൃതദേഹത്തോടൊപ്പം യാത്രം തുടരുകയും ചെയ്തു.സൂറത്ത് ജില്ലയിലെ പൊലീസ് ഓഫീസറായ അമൃത് രത്വയാണ് പ്രതി. ഗുജറാത്ത് സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട് കോര്‍പ്പറേഷനിലെ(ജി.എസ്.ആര്‍.ടി.സി) ബസ് കണ്ടക്ടറായ മംഗുബെന്‍ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.
ഭാര്യയെ കൊലപ്പെടുത്താന്‍ പ്രതി 200 കിലോമീറ്ററോളം യാത്ര ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. ഭാര്യക്ക് മറ്റൊരു ബന്ധമുണ്ടെന്ന സംശയിച്ചാണ് അമൃത് കൊലപാതകം നടത്തിയത്. ഫോണിൽ പലതവണ വഴക്കിട്ടതിനെ തുടർന്നാണ് അമൃത് ഭാര്യയെ കൊല്ലാൻ തീരുമാനിച്ചത്.കൃത്യമായ പ്ലാനിംഗോടെയായിരുന്നു കൊലപാതകം. ചൊവ്വാഴ്ച ഭാര്യ ജോലി ചെയ്യുന്ന ഭിഖാപൂർ ഗ്രാമത്തിൽ നിന്ന് അമൃത് ബസിൽ കയറി. കണ്ടക്ടറുടെ സീറ്റിലാണ് മംഗുബെൻ ഇരുന്നത്. പെട്ടെന്ന് തന്നെ അവളുടെ അടുത്തെത്തി കഴുത്തറുത്ത് കൊല്ലുകയായിരുന്നു. സംഭവസ്ഥലത്തു വച്ചു തന്നെ മംഗുബെന്‍ മരിച്ചിരുന്നു.
കൊലപാതകത്തിന് ശേഷം പൊലീസ് എത്തുന്നതുവരെ അമൃത് ബസിനുള്ളിൽ മൃതദേഹത്തിനൊപ്പം ഇരുന്നു. അമൃതിനെതിരെ കൊലപാതകത്തിന് കേസെടുത്തതായും സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.