India
തീർത്തും അടിസ്ഥാനരഹിതം; കോൺഗ്രസിലേക്ക് മടങ്ങുമെന്ന വാർത്തകൾ തള്ളി ഗുലാം നബി ആസാദ്
India

'തീർത്തും അടിസ്ഥാനരഹിതം'; കോൺഗ്രസിലേക്ക് മടങ്ങുമെന്ന വാർത്തകൾ തള്ളി ഗുലാം നബി ആസാദ്

Web Desk
|
31 Dec 2022 2:10 AM GMT

ഗുലാം നബി കോൺഗ്രസ് ദേശീയ നേതൃത്വവുമായി ചർച്ച ആരംഭിച്ചതായി വാർത്താ ഏജൻസിയായ എ.എൻ.ഐ ആണ് റിപ്പോർട്ട് ചെയ്തത്.

ന്യൂഡൽഹി: കോൺഗ്രസിലേക്ക് മടങ്ങുമെന്ന വാർത്തകൾ തള്ളി മുതിർന്ന നേതാവ് ഗുലാം നബി ആസാദ്. കോൺഗ്രസിലെ ചില നേതാക്കൾ തന്നെയാണ് ഇത്തരം വാർത്തകൾ പടച്ചുവിടുന്നത്. തന്റെ പാർട്ടിയുടെ നേതാക്കളുടെയും തന്നെ പിന്തുണക്കുന്നവരുടെയും മനോവീര്യം തകർക്കാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

കോൺഗ്രസിനോടോ അതിന്റെ നേതൃത്വത്തോടെ തനിക്ക് യാതൊരു അതൃപ്തിയുമില്ല. ഇത്തരം വാർത്തകൾ പടച്ചുവിടുന്നവർ അതിൽനിന്ന് പിൻമാറണം. ഇത് പൂർണമായും അടിസ്ഥാനരഹിതമാണ്-ഗുലാം നബി ട്വീറ്റ് ചെയ്തു.

ഗുലാം നബി കോൺഗ്രസ് ദേശീയ നേതൃത്വവുമായി ചർച്ച ആരംഭിച്ചതായി വാർത്താ ഏജൻസിയായ എ.എൻ.ഐ ആണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ആഗസ്റ്റിലാണ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ച് ഗുലാം നബി കോൺഗ്രസ് വിട്ടത്. പാർട്ടിവിട്ട് ഒരാഴ്ചക്കകം കശ്മീർ ആസ്ഥാനമായി പുതിയ പാർട്ടിയും രൂപീകരിച്ചു. ഡെമോക്രാറ്റിക് ആസാദ് പാർട്ടി എന്ന പേരിലാണ് അദ്ദേഹം പുതിയ പാർട്ടി പ്രഖ്യാപിച്ചത്.

Similar Posts