India
ഗ്യാൻവാപി മസ്ജിദ്: എ.എസ്.ഐ സർവേ റിപ്പോർട്ട് പരസ്യപ്പെടുത്താൻ ഉത്തരവിട്ട് കോടതി
India

ഗ്യാൻവാപി മസ്ജിദ്: എ.എസ്.ഐ സർവേ റിപ്പോർട്ട് പരസ്യപ്പെടുത്താൻ ഉത്തരവിട്ട് കോടതി

Web Desk
|
24 Jan 2024 11:21 AM GMT

ഇരുവിഭാഗങ്ങൾക്കും റിപ്പോർട്ടിന്റെ പകർപ്പുകൾ നൽകാനും ഉത്തരവ്

വാരാണസി: ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ) നടത്തിയ ശാസ്ത്രീയ സർവേ റിപ്പോർട്ട് പരസ്യപ്പെടുത്താൻ വാരാണാസി ജില്ലാകോടതി ഉത്തരവിട്ടു. ഹിന്ദു-മുസ്‍ലിം വിഭാഗങ്ങൾക്ക് സർവെ റിപ്പോർട്ടിന്റെ പകർപ്പുകൾ നൽകാനും ഉത്തരവിൽ പറയുന്നു. സർവെ റിപ്പോർട്ട് ലഭിച്ചാൽ മാത്രമെ ഇരുവിഭാഗങ്ങൾക്കും ഇതുമായി ബന്ധപ്പെട്ട് റിപ്പോർട്ട് സമർപ്പിക്കാനാവുകയുള്ളു.

ഡിസംബർ 18-നാണ് മുദ്രവച്ച കവറിൽ സർവെ റിപ്പോർട്ട് എഎസ്‌ഐ വാരാണസി ജില്ലാ കോടതിയിൽ സമർപ്പിച്ചത്. എന്നാൽ സർവ്വേ റിപ്പോർട്ട് നാലാഴ്ചത്തേക്ക് പരസ്യപ്പെടുത്തരുതെന്നാവശ്യപ്പെട്ട് പുരാവസ്തു വകുപ്പ് വാരണസി ജില്ലാ കോടതിയിൽ അപേക്ഷ നൽകിയിരുന്നു. കൃത്യമായ കാരണം പറയാതെയാണ് ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ സ​ർ​വേ ഓ​ഫ് ഇ​ന്ത്യ (എ.​എ​സ്.​ഐ) ജില്ലാ ജഡ്ജിയോട് റിപ്പോർട്ട്‌ പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ടത്. റിപ്പോർട്ട് പരസ്യപ്പെടുത്തിയാൽ പലതരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുമെന്നും എ.എസ്.ഐ പറഞ്ഞിരുന്നു.

ജൂ​ലൈ 21ന് ​ജി​ല്ലാ കോ​ട​തി വി​ധി​യെ തു​ട​ർ​ന്ന് കാ​ശി​വി​ശ്വ​നാ​ഥ ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തെ ഗ്യാ​ൻ​വാ​പി സ​മു​ച്ച​യ​ത്തി​ൽ എ.​എ​സ്.​ഐ ശാ​സ്ത്രീ​യ സ​ർ​വേ ന​ട​ത്തി​യി​രു​ന്നു. 17ാം നൂ​റ്റാ​ണ്ടി​ലെ മ​സ്ജി​ദ് അ​തു​വ​രെ​യും നി​ല​നി​ന്ന ക്ഷേ​ത്ര​ത്തി​നു മു​ക​ളി​ൽ നി​ർ​മി​ച്ച​താ​ണോ​യെ​ന്ന് ഉ​റ​പ്പി​ക്കാ​നാ​യി​രു​ന്നു സ​ർ​വേ.

Related Tags :
Similar Posts