India
ഗ്യാൻവാപി കേസ്: കോടതി മുറിയിലേക്ക് മാധ്യമങ്ങൾക്ക് വിലക്ക്
India

ഗ്യാൻവാപി കേസ്: കോടതി മുറിയിലേക്ക് മാധ്യമങ്ങൾക്ക് വിലക്ക്

Web Desk
|
30 May 2022 11:12 AM GMT

വരാണസിയിലെ അതിവേഗത കോടതിയിലാണ് വാദംകേള്‍ക്കുന്നത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമങ്ങളെ തടഞ്ഞത്

ലഖ്‌നൗ: ഗ്യാൻവാപി കേസ് പരിഗണിക്കുന്നതിനിടെ കോടതി മുറിയിലേക്ക് മാധ്യമപ്രവർത്തകർക്ക് വിലക്ക്. വരാണസിയിലെ അതിവേഗത കോടതിയിൽ സമർപ്പിച്ച ഹരജി പരിഗണിക്കുന്നതിനിടെയാണ് വാദംകേൾക്കുന്നത് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമങ്ങളെ കോടതിമുറിയിലേക്ക് പ്രവേശനം നിഷേധിച്ചതെന്ന് നിയമ വാർത്താ പോർട്ടലായ ബാർ ആൻഡ് ബെഞ്ച് റിപ്പോർട്ട് ചെയ്തു.

വരാണസിയിലെ ജില്ലാ ജഡ്ജിക്കു മുൻപാകെയുള്ള വാദംകേൾക്കലിനു ശേഷം ഗ്യാൻവാപി മസ്ജിദ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വരാണസിയിലെ അതിവേഗ കോടതിയിലെത്തിയ മറ്റൊരു കേസിലെ വാദംകേൾക്കൽ റിപ്പോർട്ട് ചെയ്യുന്നതിന് മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയെന്ന് ബാർ ആൻഡ് ബെഞ്ച് ട്വീറ്റ് ചെയ്തു. ഈ ഹരജിയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. അതിനിടെ, മസ്ജിദ് കമ്മിറ്റി സമർപ്പിച്ച ഹരജി ഇന്ന് വരാണസി ജില്ലാ കോടതി പരിഗണിച്ചു. ഹരജി ജൂലൈ നാലിലേക്ക് മാറ്റിയിരിക്കുകയാണ്.

പള്ളിയിൽ ആരാധനയ്ക്ക് അനുമതി ആവശ്യപ്പെട്ട് വിശ്വവേദിക് സനാതൻ സംഘ് നൽകിയ ഹരജിക്കെതിരെയാണ് മസ്ജിദ് കമ്മിറ്റി കോടതിയെ സമീപിച്ചത്. 1991ലെ ആരാധനാലയ നിയമത്തിന്റെ ലംഘനമാണിതെന്നും സംഘത്തിന്റെ ആവശ്യം നിലനിൽക്കില്ലെന്നുമാണ് പള്ളി കമ്മിറ്റി ചൂണ്ടിക്കാട്ടുന്നത്.

Summary: Media barred from entering court for hearing in Gyanvapi case

Similar Posts