ഗ്യാൻ വാപി പള്ളി സർവേ റിപ്പോർട്ട് ഇന്ന് വരാണസി കോടതിയിൽ നൽകില്ല
|റിപ്പോര്‍ട്ട് പൂര്‍ത്തിയാവാത്തതിനാല്‍ ഇന്ന് റിപ്പോര്‍ട്ട് നല്‍കില്ലെന്നാണ് അഡ്വക്കേറ്റ് കമ്മീഷണർ അറിയിച്ചത്
വരാണസി: ഗ്യാൻ വാപി പള്ളിയിലെ സർവേയുടെ റിപ്പോർട്ട് ഇന്ന് വരാണസി കോടതിയിൽ നൽകില്ല. ഇന്നലെ സര്‍വേ പൂര്‍ത്തിയായിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് പൂര്‍ത്തിയാവാത്തതിനാല്‍ ഇന്ന് റിപ്പോര്‍ട്ട് നല്‍കില്ലെന്നാണ് അഡ്വക്കേറ്റ് കമ്മീഷണർ അറിയിച്ചത്.
അതേസമയം ഗ്യാൻ വാപി പള്ളിയിലെ സർവേക്കെതിരെ മസ്ജിദ് കമ്മിറ്റി നൽകിയ ഹരജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. സർവേ ഭരണഘടനാ ലംഘനമാണെന്നാണ് പള്ളികമ്മിറ്റിയുടെ ആരോപണം.
136 മണിക്കൂറെടുത്ത് പൂർത്തിയാക്കിയ സർവേക്കിടെ പള്ളിയിൽ ശിവലിംഗം കണ്ടെത്തി എന്ന് ക്ഷേത്ര കമ്മിറ്റി അവകാശവാദം ഉന്നയിച്ചിരുന്നു. ഇതേതുടർന്ന് പള്ളി സീൽ ചെയ്തിരിക്കുകയാണ്. പള്ളിക്ക് ചുറ്റും സി.ആർ.പി.എഫും പൊലീസും ശക്തമായ സുരക്ഷ ഒരുക്കിയിട്ടുണ്ട്. ജില്ലാ മജിസ്ട്രേറ്റിനും എസ്.പിക്കുമാണ് സുരക്ഷാ ചുമതല. മുഗൾ ചക്രവർത്തി ഔറംഗസേബിന്റെ കാലഘട്ടത്തിൽ സ്ഥലത്തുണ്ടായിരുന്ന ക്ഷേത്രം പൊളിച്ച് പള്ളി നിർമിച്ചു എന്നാണ് ആരോപണം.
Summary- The Supreme Court will today hear a Gyanvapi mosque management committee's plea challenging an order from a Varanasi court directing the mosque's survey