നൂഹ് സംഘർഷം; രൂക്ഷ വിമർശനവുമായി സുപ്രീം കോടതി
|കേസുകളുടെ അന്വേഷണത്തിന് ഡി.ജി.പിയുടെ നേതൃത്വത്തിൽ സമിതി വേണമെന്നും കോടതി അറിയിച്ചു.
ഡൽഹി: ഹരിയാനയിലെ നൂഹ് സംഘർഷത്തിൽ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. മുസ്‌ലിം വിഭാഗത്തെ ബഹിഷ്ക്കരിക്കാനുള്ള ആഹ്വാനങ്ങൾ അംഗീകരിക്കാനാകില്ല. സമുദായങ്ങൾക്കിടെ യോജിപ്പും സൗഹാർദ്ദവും വേണമെന്ന് കോടതി. കേസുകളുടെ അന്വേഷണത്തിന് ഡി.ജി.പിയുടെ നേതൃത്വത്തിൽ സമിതി വേണമെന്നും കോടതി അറിയിച്ചു.
നൂഹിൽ ഉണ്ടായ സംഘർഷങ്ങൾക്ക് പിന്നാലെ ഹിന്ദുമഹാസഭകൾ ചേർന്നു കൊണ്ട് മുസ്‌ലിം വിഭാഗത്തെ സാമ്പത്തികമായി ബഹിഷ്കരിക്കാനും ഇവർക്ക് കച്ചവടം ചെയ്യാനുളള സൗകര്യങ്ങൾ പോലും നൽകരുതെന്ന പ്രഖ്യാപനം നടത്തിയിരുന്നു. ഇതിനെതിരെയാണ് സ്പ്രീംകോടതിയിൽ ഹരജി എത്തിയത്. ഈ ഹരജി പരിഗണിക്കുമ്പോഴാണ് സുപ്രീം കോടതി രൂക്ഷ വിമർശനം ഉന്നയിച്ചത്. ആക്രമണത്തിന് പിന്നാലെ മുസ്‌ലിം വിഭാഗത്തെ ബഹിഷ്ക്കരിക്കാനുള്ള ആഹ്വാനങ്ങൾ അംഗീകരിക്കാനാകില്ലെന്നും സമുദായങ്ങൾ തമ്മിൽ യോജിപ്പിൽ മുന്നോട്ടു പോകണമെന്നും വേണമെന്ന് കോടതി നിർദേശിച്ചു. കേസിൽ നാളെയും വാദം തുടരും.