India
പീഡന പരാതി: ഹരിയാന കായികമന്ത്രി സന്ദീപ് സിങ് വകുപ്പൊഴിഞ്ഞു
India

പീഡന പരാതി: ഹരിയാന കായികമന്ത്രി സന്ദീപ് സിങ് വകുപ്പൊഴിഞ്ഞു

Web Desk
|
1 Jan 2023 7:51 AM GMT

പീഡന പരാതിയില്‍ ചണ്ഡിഗഡ് പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് കായിക വകുപ്പ് മുഖ്യമന്ത്രിക്ക് കൈമാറിയത്

ചണ്ഡിഗഡ്: ലൈംഗിക പീഡന പരാതിക്ക് പിന്നാലെ ഹരിയാന കായിക മന്ത്രിയും മുൻ ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റനുമായ സന്ദീപ് സിങ് വകുപ്പൊഴിഞ്ഞു. വനിതാ കായിക താരത്തിന്‍റെ പീഡന പരാതിയില്‍ ചണ്ഡിഗഡ് പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് കായിക വകുപ്പ് മുഖ്യമന്ത്രിക്ക് കൈമാറിയത്. യുവജനകാര്യം ഉള്‍പ്പെടെ രണ്ട് വകുപ്പുകള്‍ കൂടി സന്ദീപ് സിങ് കൈകാര്യം ചെയ്യുന്നുണ്ട്.

ദേശീയ ഗെയിംസ് സർട്ടിഫിക്കറ്റിലെ അപാകത മാറ്റാൻ സഹായിക്കാം എന്ന് പറഞ്ഞ് വിളിച്ചുവരുത്തി ലൈംഗിക അതിക്രമം നടത്തി എന്നാണ് കായിക താരത്തിന്‍റെ പരാതി. ഒരു ജിമ്മിൽ വച്ചാണ് മന്ത്രിയെ ആദ്യമായി കണ്ടതെന്നും തുടർന്ന് ഇൻസ്റ്റഗ്രാമിലൂടെ മന്ത്രി തനിക്ക് നിരന്തരം സന്ദേശങ്ങള്‍ അയച്ചതായും പരാതിക്കാരി പറഞ്ഞു. അത്‍ലറ്റിക് കോച്ച് കൂടിയായ യുവതി വാര്‍ത്താസമ്മേളനം നടത്തിയാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. തനിക്ക് ഭീഷണിയുള്ളതിനാല്‍ സുരക്ഷ ഏര്‍പ്പെടുത്തണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടു.

കേസ് എടുത്ത പശ്ചാത്തലത്തിൽ സന്ദീപ് സിങ്ങിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും സ്വതന്ത്ര അന്വേഷണം വേണമെന്നും സന്ദീപ് സിങ് പ്രതികരിച്ചു. കുരുക്ഷേത്രയിലെ പെഹോവയിൽ നിന്നുള്ള നിയമസഭാംഗമാണ് സന്ദീപ് സിങ്.

Summary- The Chandigarh police today registered a sexual harassment and criminal intimidation case against Haryana Sports Minister Sandeep Singh, based on a complaint by a junior athletics coach on Friday. The minister has resigned from his post, and dismissed the allegations as an attempt to spoil his image

Similar Posts