India
രാഹുലിന് വേണ്ടി ജീവൻ ത്യജിക്കാനും ഒരുക്കമാണ്; യോഗിയെ തിരുത്തി പ്രിയങ്ക
India

രാഹുലിന് വേണ്ടി ജീവൻ ത്യജിക്കാനും ഒരുക്കമാണ്; യോഗിയെ തിരുത്തി പ്രിയങ്ക

Web Desk
|
14 Feb 2022 4:18 PM GMT

രാഹുലും എനിക്ക് വേണ്ടി മരിക്കാൻ തയ്യാറാണ്. തർക്കം യോഗിയുടെ മനസ്സിൽ മാത്രമാണ് ഉള്ളതെന്നും പ്രിയങ്ക പ്രതികരിച്ചു.

കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയുമായി അഭിപ്രായവ്യത്യാസമുണ്ടെന്ന യോഗിയുടെ ആരോപണം നിഷേധിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. സഹോദരന് വേണ്ടി സ്വന്തം ജീവൻ ത്യജിക്കാനും തയ്യാറാണ്. തർക്കം യോഗിയുടെ മനസ്സിൽ മാത്രമാണ് ഉള്ളതെന്നും പ്രിയങ്ക പ്രതികരിച്ചു.

രാഹുലും പ്രിയങ്കയും തമ്മിൽ അഭിപ്രായവ്യത്യാസം ഉണ്ടെന്നും കോൺഗ്രസിനെ തകർക്കാൻ ഇവർ തന്നെ മതിയെന്നും യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു.

'യോഗിയും പ്രധാനമന്ത്രി മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നത് കൊണ്ടാവാം എന്നെയും രാഹുലിനെയും കുറ്റം പറയുന്നത്. സഹോദരന് വേണ്ടി ജീവൻ ത്യരിക്കാൻ ഞാൻ ഒരുക്കമാണ്. രാഹുലും എനിക്ക് വേണ്ടി മരിക്കാൻ തയ്യാറാണെന്നും പ്രിയങ്ക പറഞ്ഞു.

Similar Posts