India
Delhi Rain
India

കാറുകളും ബസുകളും വെള്ളത്തിൽ മുങ്ങി; ഡൽഹിയിൽ കനത്ത മഴ

Web Desk
|
28 Jun 2024 1:08 PM GMT

ഡൽഹി വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിലെ മേൽക്കൂര തകർന്ന് വീണു

ന്യൂഡൽഹി: ഉഷ്ണതരംഗത്തിന് പിന്നാലെ എത്തിയ കനത്ത മഴ ഡൽഹി ജനങ്ങളെ ദുരിതത്തിലാക്കി. ശക്തമായ മഴയിൽ നഗരത്തിൽ പലയിടത്തും വെള്ളക്കെട്ടും ഗതാഗത കുരുക്കും രൂപപ്പെട്ടു. കാറുകളും ബസുകളും വെള്ളത്തിൽ മുങ്ങി.

മഴയിൽ ഡൽഹി വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിലെ മേൽക്കൂരയുടെ ഒരു ഭാഗം തകർന്ന് വീണു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ടെര്‍മിനല്‍ ഒന്നിലെ സേവനങ്ങള്‍ ഒരു അറിയിപ്പുണ്ടാകുന്നതുവരെ നിര്‍ത്തിവച്ചിട്ടുണ്ട്. അപകടത്തിൽ കൃത്യമായ അന്വേഷണം നടത്തുമെന്ന് വ്യോമയാന മന്ത്രി രാം മോഹൻ നായിഡു അറിയിച്ചു. അപകടത്തിൽ ഡൽഹി വിമാനത്താവളവും അന്വേഷണം പ്രഖ്യാപിച്ചു.

അടുത്ത രണ്ടോ ദിവസങ്ങൾക്കുള്ളിൽ തലസ്ഥാനത്ത് മൺസൂൺ മഴയെത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. കനത്ത മഴയുടെ പശ്ചാത്തലത്തിൽ ഡൽഹി സർക്കാരും, ഡൽഹി ലെഫ്റ്റനന്റ് ഗവർണറും അവലോകന യോഗങ്ങൾ ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. അടിയന്തര സാഹചര്യം നേരിടാൻ തയ്യാറായിരിക്കണം എന്ന് ഉദ്യോഗസ്ഥർക്ക് ലെഫ്റ്റനന്റ് ഗവർണർ നിർദേശം നൽകി. പ്രശ്നബാധിത മേഖലകളിൽ നിരീക്ഷണം ശക്തമാക്കി എന്ന് ഡൽഹി സർക്കാർ അറിയിച്ചു.

Similar Posts