India
ഹെലികോപ്റ്റർ അപകടം; സംയുക്ത സേന മേധാവിയുടെ ഭാര്യ മരിച്ചതായി സ്ഥിരീകരണം
India

ഹെലികോപ്റ്റർ അപകടം; സംയുക്ത സേന മേധാവിയുടെ ഭാര്യ മരിച്ചതായി സ്ഥിരീകരണം

Web Desk
|
8 Dec 2021 12:33 PM GMT

14 യാത്രികരിൽ 13 പേരും മരിച്ചതായി ജില്ല ഭരണകൂടം നേരത്തെ അറിയിച്ചിരുന്നു

തമിഴ്നാട്ടിലെ ഊട്ടിയ്ക്കടുത്തുള്ള കൂനൂരിൽഹെലികോപ്റ്റർ തകർന്നുവീണുണ്ടായ അപകടത്തിൽ സംയുക്ത സേന മേധാവി ബിപിൻ റാവത്തിന്റെ ഭാര്യ മധുലിക റാവത്ത് മരിച്ചതായി സ്ഥിരീകരണം. ബിപിൻ റാവത്തിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് വ്യക്തതയില്ല. ഇതടക്കമുള്ള വിവരങ്ങൾ ഉൾപ്പെടുത്തി നാളെയാണ് കേന്ദ്രസർക്കാർ ഔദ്യോഗിക പ്രസ്താവന നടത്തുക. 14 യാത്രികരിൽ 13 പേരും മരിച്ചതായി ജില്ല ഭരണകൂടം നേരത്തെ അറിയിച്ചിരുന്നു. എന്നാൽ കത്തിക്കരിഞ്ഞ മൃതദേഹം തിരിച്ചറിയാനായി ഡിഎൻഎ പരിശോധന നടത്തുകയാണ്. രക്ഷപ്പെട്ട ഒരാൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

ജനറൽ ബിപിൻ റാവത്ത്, ഭാര്യ മധുലിക റാവത്ത്, മകൻ എൽഎസ് ലിഡർ, ബ്രിഗേഡിയർ എൽ.എസ്.ലിദർ, ലഫ്. കേണൽ ഹർജിന്ദർ സിങ്, നായിക് ഗുർസേവക് സിങ്, ജിതേന്ദ്ര കുമാർ, ലാൻസ് നായിക് വിവേക് കുമാർ, സായ് തേജ, ഹവിൽദാർ സത്പാൽ എന്നിവരടക്കം ഹെലികോപ്റ്ററിൽ 14 യാത്രികരാണുണ്ടായിരുന്നത്. സൈനിക ഹെലികോപ്റ്ററിലെ ഗണ്ണറായി മലയാളി ജൂനിയർ വാറന്റ് ഓഫിസർ പ്രദീപ് യാത്രസംഘത്തിലുണ്ടായിരുന്നു. കൊല്ലപ്പെട്ടവരുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. അപകടം സംബന്ധിച്ച വിവരങ്ങൾ ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദി അടിയന്തരയോഗം വിളിച്ചു. ഇന്ന് വൈകീട്ട് 6.30 നാണ് യോഗം നടക്കുക.

Similar Posts