തെലങ്കാന ബിജെപി അധ്യക്ഷന്റെ പദയാത്ര പുനഃരാരംഭിക്കാൻ ഹൈക്കോടതിയുടെ അനുമതി
|ക്രമസമാധാന പ്രശ്നം കണക്കിലെടുത്ത് രണ്ടുദിവസം മുമ്പാണ് യാത്ര പൊലീസ് തടഞ്ഞത്
ഹൈദരാബാദ്: തെലങ്കാന ബി.ജെ.പി അധ്യക്ഷൻ ബന്ദി സഞ്ജയ് കുമാറിന്റെ 'പദയാത്ര' പുനഃരാരംഭിക്കാൻ ഹൈക്കോടതി അനുമതി നൽകി. രണ്ടുദിവസം മുമ്പാണ് പദയാത്ര പൊലീസ് തടഞ്ഞത്. ക്രമസമാധാന പ്രശ്നം കണക്കിലെടുത്താണ് ജങ്കാവ് ജില്ലയിൽ 'പദയാത്ര' തടഞ്ഞ് വാറങ്കൽ കമ്മീഷണറേറ്റ് പൊലീസ് ചൊവ്വാഴ്ച നൽകിയത്. ഇതിനെ ചോദ്യം ചെയ്ത് ബിജെപി കോടതിയെ സമീപിക്കുകയും ചെയ്തു. തുടർന്ന് .
'പദയാത്ര'യുടെ ഭാഗമായി ക്യാമ്പ് ചെയ്തിരുന്ന കുമാറിനെ പാമന്നൂരിൽ പ്രതിഷേധ പ്രകടനത്തിനിടെ പൊലീസ് കസ്റ്റഡിയിലെടുത്ത് കരിംനഗറിലെ വസതിയിലേക്ക് മാറ്റിയിരുന്നു.കോടതി ഉത്തരവിനെ സ്വാഗതം ചെയ്യുന്നെന്നും കുമാർ ഉടൻ തന്നെ 'പദയാത്ര' പുനരാരംഭിക്കുമെന്ന് ബിജെപി അറിയിച്ചു.കുമാറിന്റെ 'പദയാത്ര'യുടെ മൂന്നാം ഘട്ടം ആഗസ്റ്റ് രണ്ടിനാണ് ആരംഭിച്ചത്. ആഗസ്റ്റ് 27 ന് യാത്ര സമാപിക്കും.
സമാപന സമ്മേളനത്തിൽ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ പൊതുയോഗത്തിൽ പങ്കെടുക്കും.