India
മരുമകളെ ജോലിയില്‍ നിന്ന് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ഹരജി; ഭര്‍തൃമാതാവിന് പിഴ ചുമത്തി കോടതി
India

മരുമകളെ ജോലിയില്‍ നിന്ന് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ഹരജി; ഭര്‍തൃമാതാവിന് പിഴ ചുമത്തി കോടതി

Web Desk
|
29 July 2021 3:19 PM GMT

റസീലാബെന്‍ എന്ന സ്ത്രീയാണ് മരുമകളെ ജോലിയില്‍നിന്ന് പിരിച്ചുവിടണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്. തെറ്റായ വിവരങ്ങള്‍ നല്‍കിയാണ് തന്റെ മരുമകള്‍ ചേതന സര്‍ക്കാര്‍ ജോലി സമ്പാദിച്ചതെന്ന് അവര്‍ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

മരുമകളെ ജോലിയില്‍ നിന്ന് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ഹരജി നല്‍കിയ ഭര്‍തൃമാതാവിന് ഗുജറാത്ത് ഹൈക്കോടതി 10,000 രൂപ പിഴചുമത്തി. ഹരജി തള്ളിയ കോടതി ഇത്തരം നീക്കങ്ങള്‍ പ്രോത്സാഹിപ്പിക്കരുതെന്ന് അഭിഭാഷകര്‍ക്ക് നിര്‍ദേശം നല്‍കി.

റസീലാബെന്‍ എന്ന സ്ത്രീയാണ് മരുമകളെ ജോലിയില്‍നിന്ന് പിരിച്ചുവിടണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്. തെറ്റായ വിവരങ്ങള്‍ നല്‍കിയാണ് തന്റെ മരുമകള്‍ ചേതന സര്‍ക്കാര്‍ ജോലി സമ്പാദിച്ചതെന്ന് അവര്‍ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. അവിവാഹിതയാണെന്ന് അവകാശപ്പെട്ടാണ് ചേതന ഗുജറാത്ത് പബ്ലിക് സര്‍വീസ് കമ്മീഷന്‍വഴി ജോലി നേടിയത് എന്നാണ് റസീലാബെന്നിന്റെ വാദം. എന്നാല്‍ 2016 മുതല്‍ യുവതിയുടെ വിവാഹ മോചന കേസ് കോടതിയുടെ പരിഗണനയില്‍ ഉണ്ടെന്ന് ഭര്‍തൃമാതാവ് ചൂണ്ടിക്കാട്ടി. യഥാര്‍ഥ വിവരങ്ങള്‍ മറച്ചുവച്ച് ജോലി നേടിയത് നിയമ ലംഘനമാണെന്നും അതിനാല്‍ ജോലിയില്‍നിന്ന് മരുമകളെ പിരിച്ചുവിടണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.

എന്നാല്‍ ഹര്‍ജി പരിഗണിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. രണ്ടുപേര്‍ തമ്മിലുള്ള തര്‍ക്കമാണിത്. അസാധാരണവും വിചിത്രവുമാണ് ഹര്‍ജിയിലെ ആവശ്യം. ഇത്തരം കാര്യങ്ങള്‍ അഭിഭാഷകര്‍ പ്രോത്സാഹിപ്പിക്കുന്നത് ദുഃഖകരമാണ്. ഇത്തരം പരാതികള്‍ ബന്ധപ്പെട്ട ഫോറങ്ങളില്‍ ഉന്നയിക്കാന്‍ ഹര്‍ജിക്കാരെ ഉപദേശിക്കുകയാണ് അഭിഭാഷകര്‍ ചെയ്യേണ്ടതെന്നും കോടതി പറഞ്ഞു. 15 ദിവസത്തിനകം പിഴയടക്കാനും കോടതി നിര്‍ദേശിച്ചു.

Related Tags :
Similar Posts