ബോഡിഗാർഡിന് ശമ്പളം മൂന്ന് കോടി; ഞെട്ടിച്ച് ഷാരുഖ് ഖാൻ
|കഴിഞ്ഞ പത്തുവർഷമായി ഒപ്പമുള്ള രവി സിങ്ങാണ് അംഗരക്ഷകൻ
സെലിബ്രിറ്റികൾക്ക് പുറത്തിറങ്ങണമെങ്കിൽ ബോഡിഗാർഡ് അനിവാര്യമാണ്. കരുത്തരായ ബോഡിഗാർഡുകൾ എപ്പോഴും അവർക്കൊപ്പം ഉണ്ടാകും. ലക്ഷങ്ങൾ ചെലവഴിച്ചാണ് പലരും വിശ്വസ്തരായ ബോഡിഗാർഡുകളെ ഒപ്പം നിർത്തുന്നത്. എന്നാൽ ബോളിവുഡ് താരങ്ങളുടെ ബോഡിഗാർഡിന്റെ ശമ്പളവിവരങ്ങൾ പുറത്തുവന്നതോടെ കണ്ണ് തള്ളിയിരിക്കുകയാണ് ആരാധകർ.
ബോളിവുഡിൽ മറ്റേതൊരു താരവും നൽകുന്നതിനേക്കാൾ ഏറ്റവും ഉയർന്ന തുകയാണ് കിങ് ഖാൻ ഒപ്പമുള്ള അംഗരക്ഷകന് നൽകുന്നത്.കഴിഞ്ഞ പത്തുവർഷമായി ഒപ്പമുള്ള രവി സിങ്ങിന് പ്രതിവർഷം മൂന്ന് കോടി രൂപയാണ് ഖാൻ ശമ്പളം മാത്രമായി നൽകുന്നത്. അതായത് പ്രതിമാസം 25 ലക്ഷം രൂപ.
ഖാൻ പൊതുപരിപാടികളിൽ പങ്കെടുക്കുമ്പോഴും പുറത്തിറങ്ങുമ്പോഴും സുരക്ഷയൊരുക്കുന്നതിന്റെ പ്രധാന ഉത്തരവാദിത്തം രവി സിങ്ങിനാണ്. എസ്.ആർ.കെയുടെ മാത്രം സുരക്ഷയല്ല, സുഹാനക്കും, ആര്യൻ ഖാനുമൊപ്പം അംഗരക്ഷകനായി സിങ്ങുണ്ടാകാറുണ്ട്.
സൽമാൻ ഖാന്റെയും ആമിർ ഖാന്റെയും അംഗരക്ഷകർ പ്രതിവർഷം ഏകദേശം 2 കോടി രൂപയാണ് ശമ്പളമായി വാങ്ങുന്നത്. അക്ഷയ് കുമാർ 1.2 കോടി രൂപയാണ് അംഗരക്ഷകന് ശമ്പളമായി നൽകുന്നത്.