India
ഹിന്ദു സ്ത്രീകൾക്ക് മൈലാഞ്ചിയിടാൻ മുസ്ലിം യുവാക്കൾ പാടില്ല; വിദ്വേഷ പ്രചരണവുമായി ഹിന്ദുത്വ സംഘടന
India

ഹിന്ദു സ്ത്രീകൾക്ക് മൈലാഞ്ചിയിടാൻ മുസ്ലിം യുവാക്കൾ പാടില്ല; വിദ്വേഷ പ്രചരണവുമായി ഹിന്ദുത്വ സംഘടന

Web Desk
|
12 Aug 2021 2:53 PM GMT

പ്രദേശത്തെ ഒരു മാർക്കറ്റിൽ ഭീഷണിയുമായി ഇവർ ചുറ്റിത്തിരിയുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഹിന്ദുക്കൾക്ക് മെഹന്തി/മൈലാഞ്ചിയിടാൻ മുസ്ലിം മേക്കപ്പ് കലാകാരൻമാരെ അനുവദിക്കില്ലെന്നാണ് സംഘടനയുടെ തിട്ടൂരം.

മൺസൂണിന്റെ ഭാഗമായി ഉത്തരേന്ത്യയിൽ നടക്കുന്ന ഉത്സവമായ ഹരിയാലി തീജിന്റെ മറവിൽ മുസ്ലിംങ്ങൾക്കെതിരേ വിദ്വേഷ പ്രചരണവുമായി ഹിന്ദുത്വ സംഘടന. ഉത്സവത്തിന്റെ പ്രധാന ചടങ്ങായ മൈലാഞ്ചിയിടലിന് മുസ്ലിംങ്ങൾ പാടില്ലെന്നാണ് ക്രാന്തി സേന എന്ന ഹിന്ദുത്വ സംഘടന അറിയിപ്പ് പുറത്തിറക്കിയിരിക്കുന്നത്.

ഉത്തർപ്രദേശിലെ മുസാഫർ നഗറിലാണ് സംഭവം. പ്രദേശത്തെ ഒരു മാർക്കറ്റിൽ ഭീഷണിയുമായി ഇവർ ചുറ്റിത്തിരിയുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഹിന്ദുക്കൾക്ക് മെഹന്തി/മൈലാഞ്ചിയിടാൻ മുസ്ലിം മേക്കപ്പ് കലാകാരൻമാരെ അനുവദിക്കില്ലെന്നാണ് സംഘടനയുടെ തിട്ടൂരം.

ഇത്തരം ജോലികളുടെ മറവിൽ മുസ്ലിം യുവാക്കൾ ഹിന്ദു പെൺകുട്ടികളെ വശീകരിച്ച് ലവ് ജിഹാദിൽ കുടുക്കുന്നതായി ക്രാന്തി സേന ജനറൽ സെക്രട്ടറി മനോജ് സൈനി പറഞ്ഞു. കൂടാതെ മാർക്കറ്റ് മുഴുവൻ നടന്ന് ഇത്തരത്തിൽ മുസ്ലിംങ്ങൾ ഹിന്ദുക്കൾക്ക് മെഹന്തി ഇടുന്നില്ലെന്ന് തങ്ങൾ ഉറപ്പാക്കിയതായും അവർ അവകാശപ്പെട്ടു.

സംഭവത്തിൽ പൊലീസ് കേസെടുത്തു. ക്രാന്തി സേനയിലെ 51 പേർക്കെതിരെയാണ കേസ്.' എങ്ങനെയാണ് മതമനുസരിച്ച് ജോലിക്കാരെ നിയമിക്കാൻ സാധിക്കുക?- പ്രദേശത്തെ കടയുടമ മാധ്യമങ്ങളോട് പ്രതികരിച്ചു. കൂടാതെ തന്റെ കടയിൽ വരുന്ന ആരും ജോലിക്കാരുടെ വിശ്വാസത്തെകുറിച്ച് ചോദിച്ചിട്ടില്ലെന്നും കടയുടമ പറഞ്ഞു. സംഘർഷസാധ്യത കണക്കിലെടുത്ത് പ്രദേശത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

Similar Posts