മഹാരാഷ്ട്രയിൽ ദർഗയ്ക്കുനേരെ പടക്കമെറിഞ്ഞ് ഹിന്ദുത്വ സംഘം; 'ജയ് ശ്രീറാം' മുഴക്കി ആഘോഷം
|പൊലീസുകാര്‍ നോക്കിനില്‍ക്കെയാണ് അക്രമികള്‍ ദര്‍ഗയ്ക്കു പുറത്ത് അഴിഞ്ഞാടിയത്
മുംബൈ: മഹാരാഷ്ട്രയിൽ ദർഗയ്ക്കുനേരെ പടക്കം പൊട്ടിച്ച് ഹിന്ദുത്വ സംഘത്തിൻെ ആഘോഷം. വിശാൽഗഡിലെ കൊൽഹാപൂരിലുള്ള ഹസ്രത്ത് മാലിക് റിഹാൻ ദർഗയ്ക്കുനേരെയാണ് ആക്രമണം.
ഒരാഴ്ച മുൻപ് ശിവരാത്രി ആഘോഷങ്ങൾക്കിടെയാണ് സംഭവം. ആക്രമണത്തിന്റെ വിഡിയോ ഇപ്പോഴാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തെത്തുന്നത്. കാവി തൊപ്പിയും ഷാളും ധരിച്ച ഒരാൾ ദർഗയുടെ ഗേറ്റിനുനേരെ റോക്കറ്റ് പടക്കം വച്ച് കത്തിച്ചുവിടുന്നത് വിഡിയോയിൽ വ്യക്തമാണ്. പൊലീസ് ഉദ്യോഗസ്ഥര്‍ നോക്കിനില്‍ക്കെയാണ് അക്രമികള്‍ ദര്‍ഗയ്ക്കു പുറത്ത് അഴിഞ്ഞാടിയത്.
റോക്കറ്റ് ദർഗയ്ക്കകത്തെത്തി പൊട്ടിത്തെറിക്കുന്നത് കണ്ടു നൂറുകണക്കിനുപേർ ആരവം മുഴക്കുന്നതും കേൾക്കാം. 'ജയ് ശ്രീറാം' വിളിച്ചാണ് കാവി വസ്ത്രധാരികളായ സംഘം ഇതിനെ വരവേറ്റത്. സംഘം ദർഗയ്ക്കു മുന്നിൽ പടക്കം പൊട്ടിച്ച് ആഘോഷിക്കുകയും ബഹളം വയ്ക്കുകയും ചെയ്യുന്നതിന്റെ വിഡിയോകളും പുറത്തുവന്നിട്ടുണ്ട്. ഇവിടെ കാവിക്കൊടി ഉയര്‍ത്തുന്നതിന്‍റെ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. സംഭവത്തിന്റെ വിഡിയോ നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ ആഘോഷമായി പങ്കുവച്ചിരിക്കുന്നത്.
മഹാരാഷ്ട്രയിലെ പ്രശസ്തമായ തീർത്ഥാടനകേന്ദ്രങ്ങളിലൊന്നാണ് വിശാൽഗഡിലെ ഹസ്രത്ത് മാലിക് റിഹാൻ ദർഗ. ദിവസവും നൂറുകണക്കിനു സന്ദർശകരും വിശ്വാസികളുമാണ് ഇവിടെയെത്തുന്നത്.
Summary: A Hindutva mob in Vishalgarh, Kolhapur, Maharashtra, launched rocket crackers at the gate of Hazrat Malik Rehan Dargah while shouting 'Jai Shri Ram'. These rioters were reportedly, celebrating Mahashivratri on the day