'നാഴികക്കല്ലുകൾ സൃഷ്ടിക്കാനാകുമെന്ന് കരുതുന്നു'; രാജ്യസഭ നിയന്ത്രിച്ച് പി.ടി ഉഷ
|ഡിസംബറിലാണ് ഉഷ ഉപാധ്യക്ഷ പാനലിൽ ഉൾപ്പെട്ടത്. ആദ്യമായി പാനലിൽ ഉൾപ്പെട്ട നാമനിർദേശം ചെയ്യപ്പെട്ട എം.പിയാണ് ഉഷ.
ന്യൂഡൽഹി: രാജ്യസഭ നിയന്ത്രിച്ച് ഒളിമ്പ്യൻ പി.ടി ഉഷ. രാജ്യസഭാ ചെയർമാനായ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അവധിയായതിനാലാണ് ഉപാധ്യക്ഷ പാനലിലുള്ള ഉഷ സഭ നിയന്ത്രിച്ചത്.
സഭ നിയന്ത്രിച്ചതിന്റെ ഹ്രസ്വ വീഡിയോ ഉഷ ട്വീറ്റ് ചെയ്തു. ഇത് അഭിമാന നിമിഷമാണെന്നും ഈ യാത്രയിൽ നാഴികക്കല്ലുകൾ തീർക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായും ട്വിറ്ററിൽ കുറിച്ചു.
"Great power involves great responsibility" as said by Franklin D. Roosevelt was felt by me when I chaired the Rajya Sabha session. I hope to create milestones as I undertake this journey with the trust and faith vested in me by my people.
— P.T. USHA (@PTUshaOfficial) February 9, 2023
🎥 @sansad_tv pic.twitter.com/bR8wKlOf21
''കൂടുതൽ അധികാരമുള്ളവർക്ക് കൂടുതൽ ഉത്തരവാദിത്തവുമുണ്ടെന്ന് ഫ്രാങ്ക്‌ലിൻ ഡി റൂസ് വെൽറ്റിന്റെ വാക്കുകളാണ് ഇന്ന് രാജ്യസഭാ സെഷൻ നിയന്ത്രിച്ചപ്പോൾ എന്റെ മനസിൽ വന്നത്. ജനങ്ങൾ എന്നിലർപ്പിച്ച വിശ്വാസത്തോടെ ഈ യാത്രയിൽ നാഴികക്കല്ലുകൾ സൃഷ്ടിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു''- ഉഷ ട്വീറ്റ് ചെയ്തു.
ഡിസംബറിലാണ് ഉഷ ഉപാധ്യക്ഷ പാനലിൽ ഉൾപ്പെട്ടത്. ആദ്യമായി പാനലിൽ ഉൾപ്പെട്ട നാമനിർദേശം ചെയ്യപ്പെട്ട എം.പിയാണ് ഉഷ. രാജ്യസഭാ ചെയർമാനും ഡെപ്യൂട്ടി ചെയർമാനും അവധിയായിരിക്കുമ്പോൾ സഭ നിയന്ത്രിക്കാനാണ് ഉപാധ്യക്ഷൻമാരുടെ പാനൽ രൂപീകരിച്ചത്.