'മരണത്തിന്റെ വക്കിൽ നിന്ന് ജീവിതത്തിലേക്ക്'; ദാഹിച്ച് വാടിത്തളർന്ന പക്ഷിക്ക് വെള്ളം നൽകി യുവാവ്- ഹൃദയം കീഴടക്കി വീഡിയോ
|'ജലം ജീവനാണ്' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ റെഡ്ഡിറ്റിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്
സോഷ്യൽമീഡിയയിൽ നിരവധി വീഡിയോകളാണ് ദിവസേന നമുക്ക് മുന്നിലേക്ക് എത്തുന്നത്. ചില വീഡിയോകളെല്ലാം നമ്മുടെ മനസിനെ സന്തോഷിപ്പിക്കുന്നതായിരിക്കും. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയുടെ ഹൃദയം കീഴടക്കുന്നത്.
ദാഹിച്ചു വലഞ്ഞ് തളർന്നുവീണുകിടക്കുന്ന പക്ഷിക്ക് വെള്ളം കൊടുക്കുന്ന യുവാവിന്റെ വീഡിയോയാണ് ഇപ്പോൾ പ്രചരിക്കുന്നത്. ചൂട് താങ്ങാനാകാതെ മണ്ണിൽ തളർന്ന് കിടക്കുകയാണ് ഒരു ചെറിയ പക്ഷി. ഈ സമയത്ത് യുവാവ് കുപ്പിയിൽ നിന്ന് വെള്ളം ചെറുതായി ഒഴിച്ചുകൊടുക്കുകയാണ്. വെള്ളം ദേഹത്തേക്ക് വീണപ്പോൾ ആദ്യം ഒന്ന് ഞെട്ടി..പിന്നീട് ചാടിയെഴുന്നേറ്റ് വെള്ളം കുടിച്ച് ദാഹം തീർക്കുന്നു. പക്ഷി വ്യക്തിയുടെ കൈപ്പത്തിയിൽ ഇരിക്കുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്.
'ജലം ജീവനാണ്' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ റെഡ്ഡിറ്റിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. രണ്ട് ദിവസം മുമ്പാണ് പോസ്റ്റ് ഷെയർ ചെയ്തത്.ഇതിനോടകം തന്നെ 17,000-ത്തിലധികം ലൈക്കുകളും നിരവധി കമന്റുകളും വീഡിയോക്ക് ലഭിച്ചിട്ടുണ്ട്. മരണത്തിന്റെ വക്കിൽ നിന്ന് ആ പക്ഷി ജീവിതത്തിലേക്ക് തിരിച്ചെത്തുന്നത് കാണുമ്പോൾ ഒരുപാട് സന്തോഷം എന്നായിരുന്നു ഒരാളുടെ കമന്റ്'' മറ്റൊരാൾ കൂട്ടിച്ചേർത്തു.
'മുഖം മൂടിയില്ലാത്ത യഥാർഥ ഹീറോയാണ് അയാൾ..ഒരു കുപ്പി വെള്ളം കൊണ്ട് അയാൾ ആ പക്ഷിയെ രക്ഷിച്ചു', പക്ഷികൾക്കും അണ്ണാനും ഭക്ഷണം കണ്ടെത്താമെങ്കിലും ശുദ്ധജലം ലഭ്യമല്ല. പ്രത്യേകിച്ച് ചൂടിൽ'..എന്നിങ്ങനെ പോകുന്നു കമന്റ്. മറ്റ് ചിലരാകട്ടെ സമാനമായ അനുഭവങ്ങളും വീഡിയോക്ക് താഴെ പങ്കുവെക്കുന്നുണ്ട്.