India
മുസ്‌ലിം യുവാവിനെ തീവ്രവാദിയാക്കി പഞ്ചാബിലെ സ്‌കൂൾ കുട്ടികളുടെ സ്വാതന്ത്ര്യദിന നാടകം; വിവാദം
India

മുസ്‌ലിം യുവാവിനെ 'തീവ്രവാദിയാക്കി' പഞ്ചാബിലെ സ്‌കൂൾ കുട്ടികളുടെ സ്വാതന്ത്ര്യദിന നാടകം; വിവാദം

Web Desk
|
17 Aug 2022 1:55 PM GMT

മുസ്‌ലിം സമുദായത്തെ മുഴുവൻ തീവ്രവാദികളാക്കി ചിത്രീകരിച്ച നാടകമാണിതെന്നും സംസ്ഥാനം ഭരിക്കുന്ന ആം ആദ്മി പാർട്ടി (എഎപി) ഇതിന് മാപ്പ് പറയണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

ഛണ്ഡീഗഡ്: മുസ്‌ലിം യുവാവിനെ തീവ്രവാദിയായി ചിത്രീകരിച്ച് പഞ്ചാബിലെ സ്‌കൂൾ കുട്ടികൾ നടത്തിയ നാടകം വിവാദമായി. പഞ്ചാബിലെ ജലന്ധറിനടുത്തുള്ള ഭൂലത്ത് അസംബ്ലി മണ്ഡലത്തിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിനിടെ, വെള്ള തൊപ്പി ധരിച്ച മുസ്‌ലിം യുവാവിനെ തീവ്രവാദിയായി ചിത്രീകരിക്കുന്ന നാടകമാണ് സ്‌കൂൾ വിദ്യാർഥികൾ അവതരിപ്പിച്ചത്.

മുസ്‌ലിം സമുദായത്തെ മുഴുവൻ തീവ്രവാദികളാക്കി ചിത്രീകരിച്ച നാടകമാണിതെന്നും സംസ്ഥാനം ഭരിക്കുന്ന ആം ആദ്മി പാർട്ടി (എഎപി) ഇതിന് മാപ്പ് പറയണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

ദേശസ്‌നേഹം തെളിയിക്കാനുള്ള വ്യാഗ്രതയിൽ മുസ്‌ലിം സമുദായത്തെ മുഴുവൻ തീവ്രവാദികളാക്കി ചിത്രീകരിക്കുന്ന ഭഗവന്ത്മൻ സർക്കാറിന്റെ ശ്രമം ഞെട്ടിക്കുന്നതാണെന്ന് കോൺഗ്രസ് നേതാവ് സുഖ്പാൽ സിങ് ഖൈര പറഞ്ഞു. ആം ആദ്മി സർക്കാർ മുസ്‌ലിം സമുദായത്തോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


Similar Posts