കെ. മാധവന് വീണ്ടും ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് ആൻഡ് ഡിജിറ്റൽ ഫൗണ്ടേഷൻ പ്രസിഡന്റ്
|ഡൽഹിയിൽ നടന്ന 24-ാമത് വാർഷിക പൊതുയോഗത്തിലാണ് തെരഞ്ഞെടുത്തത്.
ഡല്‍ഹി: ദി വാൾട്ട് ഡിസ്നി കമ്പനി ഇന്ത്യ ആൻഡ് സ്റ്റാർ ഇന്ത്യ പ്രസിഡന്റും കൺട്രി മാനേജറുമായ കെ.മാധവനെ ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് ആൻഡ് ഡിജിറ്റൽ ഫൗണ്ടേഷൻ്റെ (IBDF) പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുത്തു.
ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് & ഡിജിറ്റൽ ഫൗണ്ടേഷന്റെ (ഐബിഡിഎഫ്) പ്രസിഡന്റായി ദി വാൾട്ട് ഡിസ്നി കമ്പനി ഇന്ത്യ ആൻഡ് സ്റ്റാർ ഇന്ത്യ പ്രസിഡന്റും കൺട്രി മാനേജറുമായ കെ മാധവനെ ഡൽഹിയിൽ നടന്ന 24-ാമത് വാർഷിക പൊതുയോഗത്തിന് (എജിഎം) ശേഷം തെരഞ്ഞെടുത്തു. ഇന്ത്യയിലെ ടെലിവിഷൻ ബ്രോഡ്കാസ്റ്റേഴ്സിന്റെയും ഡിജിറ്റൽ സ്ട്രീമിംഗ് പ്ലാറ്റുഫോമുകളുടെയും അപെക്സ് ബോഡിയാണ് ഐ.ബി.ഡി.എഫ്.
“റഷ്യയുടെ യുക്രൈന് അധിനിവേശം, ഇസ്രായേൽ-ഹമാസ് യുദ്ധം, അതിനൊപ്പമുള്ള സാമ്പത്തിക ചാഞ്ചാട്ടം എന്നിവയെത്തുടർന്നുള്ള മിഡിൽ ഈസ്റ്റിലെ പ്രതിസന്ധി തുടങ്ങിയ ഭൗമ-രാഷ്ട്രീയ പ്രശ്നങ്ങൾക്കിടയിലും ഇന്ത്യൻ സമ്പദ്വ്യവസ്ഥയും പൊതുവെ മാധ്യമങ്ങളും വിനോദ വ്യവസായവും സ്ഥിരതയാർന്ന പ്രകടനം കാഴ്ചവച്ചിട്ടുണ്ടെന്ന് " മാധവൻ ചടങ്ങിൽ പറഞ്ഞു.