India
ഐ.സി.എസ്.ഇ പത്താം ക്ലാസ്സ് പരിക്ഷാ ഫലം പ്രഖ്യാപിച്ചു;  99.97 ശതമാനം വിജയം
India

ഐ.സി.എസ്.ഇ പത്താം ക്ലാസ്സ് പരിക്ഷാ ഫലം പ്രഖ്യാപിച്ചു; 99.97 ശതമാനം വിജയം

Web Desk
|
17 July 2022 12:10 PM GMT

തുടർവിദ്യാഭ്യാസ സാധ്യതകളില്‍ വിദ്യാർഥികൾ ആശങ്ക ഉയിച്ചിരുന്നു

ഡൽഹി: ഐ.സി.എസ്.ഇ പത്താം ക്ലാസ്സ് പരിക്ഷാ ഫലം പ്രഖ്യാപിച്ചു. 99.97 ശതമാനമാണ് വിജയം. നാല് പേർക്ക് ഒന്നാം റാങ്ക് ലഭിച്ചു. യുപി , മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ വിദ്യാർഥികൾക്കാണ് ഒന്നാം റാങ്ക് ലഭിച്ചത്. പെൺകുട്ടികളുടെ 99.98 ശതമാനും ആൺകുട്ടികളുടെ 99.97മാണ് വിജയശതമാനം.

സിബിഎസ്ഇ, ഐ.സി.എസ്.ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക്, മന്ത്രി വി.ശിവൻകുട്ടി കത്തയച്ചിരുന്നു. കേരളത്തിലെ പ്ലസ് വൺ ആദ്യഘട്ട അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിക്ക് മുമ്പ് ഫലം പ്രസിദ്ധീകരിക്കണമെന്നായിരുന്നു ആവശ്യം. ജൂലൈ 18ന് ശേഷമാണ് ഫലം പ്രഖ്യാപിക്കുന്നതെങ്കിൽ അലോട്ട്മെന്റിന്റെ സപ്ലിമെന്ററി ഘട്ടത്തിൽ മാത്രമേ സി.ബി.എസ്.ഇ, ഐസിഎസ്ഇ വിദ്യാർഥികളെ പരിഗണിക്കാൻ കഴിയൂ എന്നും മന്ത്രി കത്തിൽ വ്യക്തമാക്കിയിരുന്നു.


Related Tags :
Similar Posts