India
നാഷണൽ സ്‌റ്റോക് എക്‌സ്‌ചേഞ്ചിലടക്കം വൻ അഴിമതിയാണെങ്കിൽ രാജ്യത്താര് പണം നിക്ഷേപിക്കും: സിബിഐ കോടതി
India

നാഷണൽ സ്‌റ്റോക് എക്‌സ്‌ചേഞ്ചിലടക്കം വൻ അഴിമതിയാണെങ്കിൽ രാജ്യത്താര് പണം നിക്ഷേപിക്കും: സിബിഐ കോടതി

Web Desk
|
9 March 2022 1:32 PM GMT

എൻഎസ്ഇ സിഇഒ ചിത്ര രാമകൃഷ്ണനടക്കം മുതിർന്ന ഉദ്യോഗസ്ഥർ പ്രതികളായ കേസിൽ അന്വേഷണ ഏജൻസി നാലു വർഷം നഷ്ടമാക്കിയെന്ന് കോടതി ചൂണ്ടിക്കാട്ടി

നാഷണൽ സ്റ്റോക് എക്‌സ്‌ചേഞ്ചി (എൻഎസ്ഇ)ലടക്കം ക്രമക്കേടും അഴിമതിയുമാണെങ്കിൽ രാജ്യത്താര് പണം നിക്ഷേപിക്കുമെന്ന് സിബിഐ കോടതി. കേസന്വേഷണത്തിൽ സിബിഐ വരുത്തുന്ന മെല്ലപ്പോക്കിനെയും ജഡ്ജി സഞ്ജീവ് അഗർവാൾ വിമർശിച്ചു. എൻഎസ്ഇ സിഇഒ ചിത്ര രാമകൃഷ്ണനടക്കം മുതിർന്ന ഉദ്യോഗസ്ഥർ പ്രതികളായ കേസിൽ അന്വേഷണ ഏജൻസി നാലു വർഷം നഷ്ടമാക്കിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മാർച്ച് ആറിന് ചെന്നൈയിൽ വെച്ചാണ് ചിത്രയെ അറസ്റ്റ് ചെയ്തത്. അവരുടെ ഉപദേശകനും എൻസിഇയിലെ മുൻ ഉദ്യോഗസ്ഥനുമായ ആനന്ദ് സുബ്രഹ്‌മണ്യത്തെ ഫെബ്രുവരി 24ന് അറസ്റ്റ് ചെയ്തിരുന്നു.

അഴിമതി തടയാൻ രാജ്യത്തെ മാർക്കറ്റ് റെഗുലേറ്ററായ സെബി എന്തെങ്കിലും ചെയ്തിരുന്നുവോയെന്ന് പരിശോധിക്കാനും കോടതി നിർദേശിച്ചു. 2018ൽ എൻഎസ്ഇ സർവറുകളിൽ ചില പ്രത്യേക ട്രേഡ് സംഘങ്ങൾക്ക് അനധികൃത അനുമതി നൽകിയെന്നും അതുവഴി ട്രേഡിങ് വേഗം വർധിപ്പിച്ചെന്നുമാണ് ആരോപിക്കപ്പെടുന്നത്. സിബിഐ ഉദ്യോഗസ്ഥർ ഈയടുത്ത് മുംബൈയിലെ സെബി ഓഫിസ് സന്ദർശിച്ച് കേസിനാവശ്യമായ രേഖകൾ പരിശോധിച്ചിരുന്നു.

'ഹിമാലയൻ യോഗി'യും സിഇഒ ചിത്ര രാമകൃഷ്ണനും

'ഹിമാലയൻ യോഗി' എന്ന് വിളിക്കുന്ന വ്യക്തിയുമായി എൻ.എസ്.ഇയുടെ രഹസ്യ വിവരങ്ങൾ പങ്കുവെച്ചതുൾപ്പെടെ ഗുരുതരമായ ക്രമക്കേടുകൾ സിഇഒ ചിത്ര രാമകൃഷ്ണൻ നടത്തിയതായാണ് നേരത്തെ സെക്യൂരിറ്റീസ് ആൻറ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയും പിന്നാലെ സിബിഐയും കണ്ടെത്തിയത്. വ്യക്തിപരമായും എൻഎസ്ഇയിലെ കാര്യങ്ങളിലും യോഗിയുടെ ഉപദേശം തേടാറുണ്ടായിരുന്നുവെന്ന് ചിത്ര രാമകൃഷ്ണ നേരത്തെ സെബിയുടെ അന്വേഷണത്തിനിടെ സമ്മതിച്ചിരുന്നു. ഇ മെയിൽ വഴിയാണ് യോഗിയുമായി സംസാരിച്ചിരുന്നതെന്നും ചിത്ര മൊഴി നൽകി. എൻ.എസ്.ഇയിലെ നിയമനങ്ങളിൽ ഉൾപ്പെടെ യോഗി ഇടപെട്ടു. ചിത്ര രാമകൃഷ്ണയിലൂടെ എൻ.എസ്.ഇയെ നിയന്ത്രിച്ച 'ഹിമാലയത്തിലെ യോഗി' മുൻ ഗ്രൂപ്പ് ഓപറേറ്റിങ് ഓഫിസറും എംഡിയുടെ ഉപദേശകനുമായിരുന്ന ആനന്ദ് സുബ്രഹ്‌മണ്യൻ തന്നെയാണെന്ന് സിബിഐ അന്വേഷണത്തിൽ വ്യക്തമായി. യോഗിയെന്ന് പറഞ്ഞ് ചിത്ര രാമകൃഷ്ണ അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ചതാണെന്നാണ് സിബിഐയുടെ ഇപ്പോഴത്തെ നിഗമനം.

നേരത്തെ മൂന്നു ദിവസം ചിത്ര രാമകൃഷ്ണയെ സിബിഐ ചോദ്യം ചെയ്തെങ്കിലും വ്യക്തമായ ഉത്തരങ്ങൾ നൽകാതെ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറിയെന്ന് മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് സിബിഐ കോടതിയിൽ വാദിച്ചു. ഗുരുതരമായ ആരോപണങ്ങളാണ് ചിത്രക്കെതിരെ ഉയര്‍ന്നതെന്നും സത്യം കണ്ടെത്താന്‍ കസ്റ്റഡിയിൽ ചോദ്യംചെയ്യേണ്ടതുണ്ടെന്നും പ്രത്യേക ജഡ്ജി സഞ്ജീവ് അഗർവാൾ നിരീക്ഷിച്ചു. 2013 ഏപ്രിൽ മുതൽ 2016 വരെയാണ് ചിത്ര രാമകൃഷ്ണ എന്‍എസ്ഇ എംഡിയും സിഇഒയുമായി പ്രവര്‍ത്തിച്ചത്. വേണ്ടത്ര പ്രവര്‍ത്തന പരിചയമില്ലാത്ത ആനന്ദ് സുബ്രഹ്മണ്യന്‍റെ നിയമനം, സ്ഥാനക്കയറ്റം, ഉയര്‍ന്ന ശമ്പളം എന്നിവയിലെല്ലാം ക്രമക്കേട് നടന്നെന്ന് കണ്ടെത്തിയ സെബി ചിത്ര രാമകൃഷ്ണയ്ക്ക് പിഴ ചുമത്തിയിരുന്നു.


എന്‍എസ്ഇയിലെ കോ ലൊക്കേഷന്‍ ക്രമക്കേടിലും സിബിഐ അന്വേഷണം നടക്കുന്നുണ്ട്. എന്‍.എസ്.ഇയുടെ സെര്‍വറുകളില്‍ നിന്ന് ചില ബ്രോക്കര്‍മാര്‍ക്ക് മാത്രം പ്രത്യേക പരിഗണന ലഭിക്കുന്നുവെന്ന പരാതിയിലാണ് അന്വേഷണം. എൻ.എസ്.ഇയുടെ സെർവർ റൂമിൽ തന്നെ കമ്പ്യൂട്ടർ സ്ഥാപിച്ച് ഒരു ബ്രോക്കര്‍ക്ക് മറ്റ് ബ്രോക്കർമാരേക്കാള്‍ വേഗത്തില്‍ മാർക്കറ്റ് ഫീഡ് ആക്‌സസ് ലഭിച്ചു. ഇതിലൂടെ അവര്‍ ട്രേഡിങില്‍ വലിയ സാമ്പത്തിക നേട്ടം സ്വന്തമാക്കി. സഞ്ജയ് ഗുപ്ത എന്ന ബ്രോക്കറും അദ്ദേഹത്തിന്‍റെ ഒപിജി സെക്യൂരിറ്റി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുമാണ് ഇത്തരത്തില്‍ നേട്ടമുണ്ടാക്കിയതെന്ന് സി.ബി.ഐ കണ്ടെത്തിയിട്ടുണ്ട് ഇന്നലെ രാത്രി ഡൽഹിയിൽ നിന്ന് അറസ്റ്റ് ചെയ്ത ചിത്ര രാമകൃഷ്ണയെ സിബിഐ ആസ്ഥാനത്തേക്ക് കൊണ്ടുപോയി. ഇന്ന് സിബിഐ കോടതിയിൽ ഹാജരാക്കും. ചിത്ര രാമകൃഷ്ണയെയും ആനന്ദ് സുബ്രഹ്മണ്യനെയും സിബിഐ ഒരുമിച്ചിരുത്തി ചോദ്യംചെയ്തേക്കും.

നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് മുൻ മേധാവി ചിത്രാ രാമകൃഷ്ണനെ സ്വാധീനിച്ച് തീരുമാനങ്ങളെടുപ്പിച്ച 'ഹിമാലയൻ യോഗി'യെന്ന നിഗൂഢ വ്യക്തിത്വം അറസ്റ്റിലായ ആനന്ദ് സുബ്രഹ്‌മണ്യമാണെന്ന് സിബിഐ നേരത്തെ പറഞ്ഞിരുന്നു. സ്റ്റോക്ക് മാർക്കറ്റ് കൃത്രിമം സംബന്ധിച്ച കോ ലൊക്കേഷൻ കേസിലാണ് എൻഎസ്ഇയുടെ മുൻ ചീഫ് ഓപറേറ്റിങ് ഓഫിസർ കൂടിയായ ആനന്ദ് അറസ്റ്റിലായിരിക്കുന്നത്. ഇരുവരും ഇമെയിൽ വഴി ആശയവിനിമയം നടത്തിയെന്നാണ് സിബിഐ പറയുന്നത്. ചിത്രാ രാമകൃഷ്ണൻ ആനന്ദിന് ഗ്രൂപ്പ് ഓപ്പറേറ്റിങ് ഓഫീസറായി നിയമനം നൽകിയത് ഏറെ വിവാദമായിരുന്നു. ഇതിന് നിർദേശം നൽകിയ ഹിമാലയൻ യോഗി നിയമിക്കപ്പെട്ടയാൾ തന്നെയാണെന്നാണ് ഇപ്പോൾ വ്യക്തമായിരിക്കുന്നത്. ഇയാളാണ് ഹിമാലയൻ യോഗിയെന്ന് വ്യക്തമായത് ഇമെയിൽ ഐഡി വഴിയാണെന്നാണ് സിബിഐ പറയുന്നത്. rigyajursama@outlook.com. എന്നാണ് ഇയാളുടെ ഐഡിയെന്ന് അവർ വ്യക്തമാക്കി. ചിത്രാ രാമകൃഷ്ണൻ അവരുടെ rchitra@icloud.com മെയിൽ ഐഡിയിൽ നിന്ന് ആനന്ദിന്റെ ഐഡിയിലേക്ക് 2013 നും 2016 നും ഇടയിൽ രഹസ്യരേഖകൾ അയച്ചതായി സിബിഐ അധികൃതർ ചൂണ്ടിക്കാട്ടി. ആന്ദിന്റെ മറ്റൊരു ഐഡിയിലേക്കും ഇതേ രേഖകൾ അയച്ചിരുന്നതായും അവർ വ്യക്തമാക്കി.

എൻ.എസ്.ഇയുടെ സെർവറുകളിൽ നിന്ന് ചില ബ്രോക്കർമാർക്ക് മാത്രം പ്രത്യേക പരിഗണന ലഭിക്കുന്നുവെന്ന പരാതിയിലായിരുന്നു അന്വേഷണം തുടങ്ങിയത്. എൻ.എസ്.ഇയുടെ സെർവർ റൂമിൽ തന്നെ കമ്പ്യൂട്ടർ സ്ഥാപിച്ച് ഒരു ബ്രോക്കർക്ക് മറ്റ് ബ്രോക്കർമാരേക്കാൾ വേഗത്തിൽ മാർക്കറ്റ് ഫീഡ് ആക്സസ് ലഭിച്ചു. ഇതിലൂടെ അവർ ട്രേഡിങിൽ വലിയ സാമ്പത്തിക നേട്ടം സ്വന്തമാക്കി. സഞ്ജയ് ഗുപ്ത എന്ന ബ്രോക്കറും അദ്ദേഹത്തിൻറെ ഒപിജി സെക്യൂരിറ്റി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുമാണ് ഇത്തരത്തിൽ നേട്ടമുണ്ടാക്കിയതെന്ന് സി.ബി.ഐ കണ്ടെത്തിയിരുന്നു. ഈ കേസിലാണ് ആനന്ദിനെ അറസ്റ്റ് ചെയ്തത്.

2013ല്‍ നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ (എൻ.എസ്‌.ഇ) ചീഫ് സ്ട്രാറ്റജിക് അഡ്വൈസറായാണ് ആനന്ദ് സുബ്രഹ്മണ്യനെ ആദ്യം നിയമിച്ചത്. എൻ.എസ്‌.ഇ എം.ഡി ചിത്ര രാമകൃഷ്ണ ഗ്രൂപ്പ് ഓപ്പറേറ്റിങ് ഓഫീസറായി ആനന്ദ് സുബ്രഹ്മണ്യന് സ്ഥാനക്കയറ്റം നൽകി. എൻ.എസ്‌.ഇയിലെ ക്രമക്കേട് സംബന്ധിച്ച് ആരോപണവിധേയനായതോടെ ജോലി വിട്ടു. ചിത്ര രാമകൃഷ്ണ ആനന്ദ് സുബ്രഹ്മണ്യത്തെ എന്‍.എസ്.ഇയില്‍ നിയമിച്ചത് അജ്ഞാതനായ യോഗിയുടെ നിര്‍ദേശ പ്രകാരമായിരുന്നുവെന്ന സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) കണ്ടെത്തലിന്‍റെ പശ്ചാത്തലത്തിലാണ് ഇദ്ദേഹത്തെ സി.ബി.ഐ വീണ്ടും ചോദ്യംചെയ്തത്. നിയമനം ഉള്‍പ്പെടെ എന്‍.എസ്.ഇയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ചിത്ര രാമകൃഷ്ണയ്ക്കും ആനന്ദ് സുബ്രഹ്മണ്യനും സെബി പിഴ ചുമത്തിയിരുന്നു. ചിത്ര രാമകൃഷ്ണയ്ക്ക് 3 കോടി രൂപയും ആനന്ദ് സുബ്രഹ്മണ്യത്തിന് 2 കോടി രൂപയും എൻ.എസ്.ഇ മുന്‍ എംഡിയും സി.ഇ.ഒയുമായ രവി നരേൻ, ചീഫ് റെഗുലേറ്ററി ഓഫീസര്‍ വി ആർ നരസിംഹൻ എന്നിവര്‍ക്ക് 6 ലക്ഷം രൂപയുമാണ് പിഴ വിധിച്ചത്.

2013 മുതൽ 2016 വരെ നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ സിഇഒയും മാനേജിങ് ഡയറക്‌ടറുമായിരുന്ന ചിത്ര രാമകൃഷ്ണ ബോര്‍ഡ് അംഗങ്ങളുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് രാജിവെച്ചത്. ചിത്ര രാമകൃഷ്ണ ഇ മെയിലിലൂടെ അവര്‍ ഹിമായലത്തിലെ യോഗിയെന്ന് വിളിക്കുന്ന അജ്ഞാത വ്യക്തിയുമായി എന്‍.എസ്.ഇയുടെ ഭാവി പദ്ധതികള്‍, ഡിവിഡന്‍റ് പേ ഔട്ട് റേഷ്യോ, ഉദ്യോഗസ്ഥരുടെ പെര്‍ഫോമന്‍സ് അപ്രൈസല്‍ തുടങ്ങി ഡയറക്ടര്‍ ബോര്‍ഡിന്‍റെ അജണ്ടകള്‍ വരെ പങ്കുവെച്ചിരുന്നുവെന്ന് സെബി കണ്ടെത്തി‍. ഗ്രൂപ്പ് ഓപ്പറേറ്റിങ് പദവിയിലേക്ക് വേണ്ടത്ര പ്രവൃത്തി പരിചയമില്ലാത്ത ആനന്ദ് സുബ്രഹ്മണ്യത്തെ നിയമിച്ചതും അജ്ഞാത വ്യക്തിയുടെ നിര്‍ദേശ പ്രകാരമാണെന്ന് സെബി കണ്ടെത്തി. 20 വര്‍ഷം മുന്‍പ് ഗംഗാ തീരത്താണ് യോഗിയെ കണ്ടതെന്നും അന്നു മുതല്‍ വ്യക്തിപരവും പ്രൊഫഷനലുമായി കാര്യങ്ങളില്‍ അദ്ദേഹത്തിന്‍റെ ഉപദേശം തേടാറുണ്ടെന്നുമാണ് ചിത്ര രാമകൃഷ്ണ പറഞ്ഞത്.

If there is massive corruption in the National Stock Exchange, who will invest money in India: CBI court

Similar Posts