India
മദ്യപിച്ചാൽ മരിക്കും; മദ്യദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകില്ല: നിതീഷ് കുമാർ
India

'മദ്യപിച്ചാൽ മരിക്കും'; മദ്യദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകില്ല: നിതീഷ് കുമാർ

Web Desk
|
15 Dec 2022 9:08 AM GMT

മദ്യനിരോധനം നടപ്പാക്കുന്നതിൽ ജെ.ഡി.യു-ആർ.ജെ.ഡി സർക്കാർ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് നിയമസഭക്ക് അകത്തും പുറത്തും ബി.ജെ.പി വലിയ പ്രതിഷേധമാണ് നടത്തുന്നത്.

പാട്‌ന: വ്യാജമദ്യം കഴിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകില്ലെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. 2016 മുതൽ സംസ്ഥാനത്ത് മദ്യനിരോധനം നിലവിലുണ്ടെന്നും ആളുകൾ ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സരൺ ജില്ലയിലെ ഛാപ്ര ടൗണിൽ അടുത്തിടെയുണ്ടായ മദ്യദുരന്തത്തിൽ 30 പേർ മരിച്ചിരുന്നു. മദ്യനിരോധനം നടപ്പാക്കുന്നതിൽ ജെ.ഡി.യു-ആർ.ജെ.ഡി സർക്കാർ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് നിയമസഭക്ക് അകത്തും പുറത്തും ബി.ജെ.പി വലിയ പ്രതിഷേധമാണ് നടത്തുന്നത്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

''മദ്യം കഴിച്ചാൽ മരിക്കും. അതിന് നമുക്ക് മുന്നിൽ ഉദാഹരണങ്ങളുണ്ട്. മദ്യപാനത്തെക്കുറിച്ച് ബാപ്പുജി പറഞ്ഞത് എന്താണെന്ന് നിങ്ങൾക്കറിയില്ലേ? ലോകത്താകമാനം നടന്ന ഗവേഷണങ്ങളും മദ്യം വിഷമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. നിരവധിയാളുകൾ ഇതുകൊണ്ട് മാത്രം മരിക്കുന്നു. പണ്ട് കാലം മുതൽ തന്നെ ആളുകൾ മദ്യം കഴിച്ച് മരിക്കുന്നുണ്ട്. രാജ്യമെമ്പാടും ഇത്തരം ദുരന്തങ്ങൾ ഉണ്ടായിട്ടുണ്ട്. ഞങ്ങൾ കർശന നടപടി സ്വീകരിച്ചിട്ടുണ്ട്, എന്നാൽ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട്. നിരോധനം ഉണ്ടാകുമ്പോൾ, വിൽക്കുന്ന മദ്യത്തിൽ എന്തെങ്കിലും പ്രശ്‌നമുണ്ടാകും''-നീതീഷ് കുമാർ പറഞ്ഞു.

Similar Posts