India
Illegal financial transactions
India

നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകൾ; 100 വ്യാജ വെബ്സൈറ്റുകള്‍ നിരോധിച്ച് കേന്ദ്ര സർക്കാർ

Web Desk
|
6 Dec 2023 8:24 AM GMT

ചൈനീസ് നിയന്ത്രിത വെബ്സൈറ്റുകളാണ് നിരോധിച്ചത്

ന്യൂഡല്‍ഹി: നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകൾ കണ്ടെത്തിയ വെബ്സൈറ്റുകൾ കേന്ദ്ര സർക്കാർ നിരോധിച്ചു. നൂറ് വ്യാജ വെബ്സൈറ്റുകളാ ണ് കേന്ദ്ര ഐടി മന്ത്രാലയം നിരോധിച്ചത്. ഇവ ചൈനീസ് നിയന്ത്രിത വെബ്സൈറ്റുകൾ ആണെന്ന് കണ്ടെത്തി. നിക്ഷേപ തട്ടിപ്പ് നടത്തുന്ന ഈ വെബ്സൈറ്റുകൾ ഇന്ത്യ ആസ്ഥാനമായി പ്രവർത്തിക്കുന്നെന്ന തെറ്റിദ്ധാരണ സൃഷ്ടിക്കുന്നവയാണ്.

ഉപഭോക്താക്കളുടെ സാമ്പത്തിക വ്യക്തിഗത വിവരങ്ങൾ നിയമ വിരുദ്ധമായി ഈ വെബ്സൈറ്റുകൾ സമാഹരിക്കുന്നതായി കണ്ടെത്തി. നിരവധി ബാങ്ക് അക്കൗണ്ടുകളുമായി ഈ വെബ്സൈറ്റുകൾ ബന്ധപ്പെട്ടതായും അന്വേഷണത്തിൽ തെളിഞ്ഞു. ഇത്തരം വെബ്സൈറ്റുകൾ കണ്ടെത്താൻ കേന്ദ്ര ഐടി മന്ത്രാലയം ശ്രമങ്ങൾ നേരത്തെ ആരംഭിച്ചിരുന്നു. കൂടുതൽ വെബ്സൈറ്റുകൾക്കും വരും ദിവസങ്ങളിൽ കേന്ദ്ര സർക്കാർ നിരോധനം ഏർപ്പെടുത്തിയേക്കും.


Similar Posts