India
k ponmudi
India

അനധികൃത സ്വത്ത് സമ്പാദനം: തമിഴ്നാട് മന്ത്രി കെ. പൊൻമുടിക്ക് മൂന്ന് വർഷം തടവ്

Web Desk
|
21 Dec 2023 6:15 AM GMT

50 ലക്ഷം രൂപ പിഴയും വിധിച്ചു

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസിൽ തമിഴ്നാട് മന്ത്രി കെ. പൊൻമുടിക്ക് മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ച് മദ്രാസ് ഹൈകോടതി. അതേസമയം, സുപ്രീംകോടതിയിൽ അപ്പീൽ പോകാൻ അവസരമുള്ളതിനാൽ 30 ദിവസത്തേക്ക് മന്ത്രി കീഴടങ്ങേണ്ടതില്ലെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.

കരുണാനിധി മന്ത്രിസഭയിൽ ഖനി വകുപ്പ് കൈാര്യം ചെയ്തിരുന്ന പൊൻമുടി 2006 ഏപ്രിൽ 13നും മാർച്ച് 31നും ഇടയിലായി 1.79 കോടി രൂപ അനധികൃതമായി സമ്പാദിച്ചുവെന്നാണ് കേസ്. മന്ത്രി കുറ്റക്കാരനാണെന്ന് മ​ദ്രാസ് ഹൈകോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു.

2017ൽ മന്ത്രിയെയും ഭാര്യയെയും കുറ്റവിമുക്തരാക്കിയ വിചാരണക്കോടതി വിധി ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. തടവിന് പുറമെ 50 ലക്ഷം രൂപ വീത പിഴയും വിധിച്ചിട്ടുണ്ട്. പിഴ അടച്ചില്ലെങ്കിൽ ആറ് മാസം അധികം തടവിൽ കഴിയണം. കെ. പൊൻമുടി നിലവിൽ സ്റ്റാലിൻ മന്ത്രി സഭയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്നു.

Similar Posts